Contact Us Donate Now

KARUNA PAIN & PALLIATIVE CARE SOCIETY

MARANCHERY - MALAPPURAM - KERALA

Follow us

Donate your blood

KARUNA COMMITTIE

WEB ORGANISED

DOCUMENTARY

ജീവിതശൈലി മെച്ചപ്പെടുത്തി കാന്‍സര്‍ തടയാം...

പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും പ്രാധാന്യമുള്ള നാടന്‍ ഭക്ഷണശീലങ്ങള്‍സ്വീകരിച്ചാല്‍ ഒരു പരിധിവരെ കാന്‍സറിനെ തടയാന്‍ കഴിയും.
 
കാന്‍സര്‍ എന്നു കേള്‍ക്കുമ്പോള്‍ മറ്റുരോഗങ്ങളുടെ കാര്യത്തിലില്ലാത്ത തരത്തില്‍വലിയൊരു ഭയമാണ് പലര്‍ക്കുമുള്ളത്. കാന്‍സര്‍ വന്നാല്‍ അതോടെ എല്ലാം കഴിഞ്ഞുഎന്നൊരു ധാരണ. കാന്‍സറിന്റെ കാര്യത്തില്‍ അങ്ങനെയൊരു വലിയ ഭയത്തിന്റെകാര്യമില്ലെന്നതാണ് വസ്തുത. വലിയൊരളവു വരെ പ്രതിരോധിക്കാവുന്നതുംപൂര്‍ണമായിത്തന്നെ ചികില്‍സിച്ചു ഭേദമാക്കാവുന്നതുമാണ് കാന്‍സര്‍.വിവിധയിനങ്ങളിലായി ഇരുന്നൂറിലധികം തരം കാന്‍സറുകളുണ്ട്. ഇവയില്‍ ചിലവമാത്രമേ ചികില്‍സയ്ക്കു വഴങ്ങാത്തവയുള്ളൂ. പല കാന്‍സറുകളും പൂര്‍ണമായിഭേദമാക്കാന്‍ കഴിയുന്നവയാണ്. കാന്‍സര്‍ പ്രതിരോധിക്കാനാവില്ല എന്നൊരുധാരണയാണ് അടുത്തകാലം വരെ ഉണ്ടായിരുന്നത്. എന്നാല്‍, മറ്റു മിക്കരോഗങ്ങളെയുംപോലെ കാന്‍സറും ജീവിതശൈലിയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു എന്ന്അടുത്തിടെ തെളിഞ്ഞിട്ടുണ്ട്. ശരിയായ ഭക്ഷണശീലം, വ്യായാമശീലംതുടങ്ങിയവയൊക്കെ കാന്‍സര്‍ പ്രതിരോധത്തിന്റെ കാര്യത്തിലും വളരെ പ്രധാനമാണ്. എന്താണ് കാന്‍സര്‍?ശരീരകോശങ്ങള്‍ വിഭജിച്ച് മറ്റു കോശങ്ങളുണ്ടാവുന്നത് സ്വാഭാവികപ്രക്രിയയാണ്.എന്നാല്‍ ചിലപ്പോള്‍ ഈ കോശവിഭജനപ്രക്രിയ നിയന്ത്രണാതീതമായിത്തീരും. ചിലഭാഗങ്ങളിലെ കോശങ്ങള്‍ അതിവേഗം പെരുകി വളര്‍ന്ന് മുഴകള്‍ പോലെആയിത്തീരും.ശരീര കോശങ്ങള്‍ അപകടകരമായ വിധത്തില്‍ സ്വയം വിഭജിച്ച്പെരുകി വളരുന്ന രോഗാവസ്ഥയാണ് കാന്‍സര്‍ എന്നു പറയാം. എല്ലാ മുഴകളുംകാന്‍സറാകണമെന്നില്ല. ചിലയിനം മുഴകള്‍ നിരുപദ്രവകാരികളാണ്. എന്നാല്‍ ചിലമുഴകള്‍ അതിവേഗം വളരുകയും കാന്‍സര്‍കോശങ്ങള്‍ വേഗം പടരുകയുംശരീരപ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുകയും ചെയ്യും. ഇത്തരം മുഴകളാണ് കാന്‍സര്‍. കേരളത്തില്‍ കാന്‍സര്‍ കൂടി വരുന്നുണ്ടോ?
 
കൂടുന്നുണ്ട്. എങ്കിലും അങ്ങനെ ഭയപ്പെടുത്തുന്ന വിധത്തിലൊന്നും വര്‍ധിക്കുന്നില്ല.തീര്‍ച്ചയായും കാന്‍സര്‍ രോഗികളുടെ എണ്ണംകൂടുന്നുണ്ട്. അതിനു പല കാരണങ്ങളുമുണ്ട്. 
 
ആയുര്‍ദൈര്‍ഘ്യം: ആയുസ്സിലുണ്ടായ വര്‍ധന കാന്‍സര്‍ രോഗികളുടെ എണ്ണംകൂടുന്നതിന്റെ പ്രധാന കാരണമാണ്.രോഗത്തെക്കുറിച്ചുള്ള അറിവ്:കാന്‍സറിനെക്കുറിച്ചുള്ള അറിവു വര്‍ധിച്ചതോടെകാന്‍സര്‍ പരിശോധനകള്‍ വര്‍ധിച്ചു. ഏതവസ്ഥയിലായാലും രോഗം കണ്ടെത്തുന്നവര്‍ചികില്‍സ തേടി എത്താന്‍ തുടങ്ങുകയും ചെയ്തു. രോഗം കൂടുന്നു: തീര്‍ച്ചയായും കാന്‍സര്‍ കൂടുന്നുമുണ്ട്. കാന്‍സര്‍ വര്‍ധിക്കുന്നതിനുള്ളകാരണങ്ങള്‍ നമ്മുടെ ജീവിതസാഹചര്യങ്ങളില്‍ വല്ലാതെ കൂടിയിരിക്കുകയാണ് ഇപ്പോള്‍.
 
ഏതൊക്കെ കാന്‍സറുകളാണ് കേരളത്തില്‍ കൂടുതലായി കാണുന്നത്?ലോകത്തെല്ലായിടത്തും സ്ത്രീകളില്‍ ഏറ്റവുമധികം കാണുന്ന കാന്‍സറുകളിലൊന്ന്സ്തനാര്‍ബുദമാണ്. കേരളത്തിലെ സ്ഥിതിയും മറ്റൊന്നല്ല. അമേരിക്ക പോലുള്ളവികസിത രാജ്യങ്ങളില്‍ കാണുന്നതു പോലെത്തന്നെ കേരളത്തിലും സ്തനാര്‍ബുദംവ്യാപകമാണ്. സ്തനാര്‍ബുദം കഴിഞ്ഞാല്‍, ഗര്‍ഭാശയഗളകാന്‍സര്‍, ഗര്‍ഭാശയകാന്‍സര്‍, അണ്ഡാശയകാന്‍സര്‍ തുടങ്ങിയവയാണ് കൂടുതലായി കാണുന്നത്.പുരുഷന്മാരില്‍ ഏറ്റവുമധികമായി കാണുന്നത് ശ്വാസകോശ കാന്‍സറും തൊണ്ടയിലുംവായിലുമുണ്ടാകുന്ന കാന്‍സറുകളുമാണ്. ഇതിന്റെ പ്രധാന കാരണം പുകയിലഉപയോഗം തന്നെ. പ്രോസ്‌റ്റേറ്റ് കാന്‍സറും കുറവല്ല. 
 
കാന്‍സര്‍ തടയാന്‍ ഭക്ഷണശീലങ്ങള്‍ ചിട്ടപ്പെടുത്തേണ്ടത് എങ്ങനെയാണ്?പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും പ്രാധാന്യമുള്ള നാടന്‍ ഭക്ഷണശീലങ്ങള്‍ സ്വീകരിക്കുകഎന്നതാണ് ഇക്കാര്യത്തില്‍ ഏറ്റവും പ്രധാനം. ഭക്ഷണം ചിട്ടപ്പെടുത്തിയാല്‍ പിന്നെകാന്‍സര്‍ വരികയേ ഇല്ല എന്നു പറയാനാവില്ല. എന്നാല്‍ പല വിദേശരാജ്യങ്ങളിലുംമൂന്നിലൊന്നോളം പേരിലും കാന്‍സറുണ്ടാവാന്‍ കാരണം തെറ്റായഭക്ഷണച്ചിട്ടകളാണെന്നു കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ നാട്ടില്‍ 10-12 ശതമാനംആളുകളിലെങ്കിലും കാന്‍സറിനു കാരണമാവുന്നത് ഭക്ഷണരീതിയിലെഅപാകങ്ങളാണ്.
 
* പോത്തിറച്ചി, പന്നിയിറച്ചി തുടങ്ങിയവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.* ഹോര്‍മോണ്‍ കുത്തിവെച്ചു വളര്‍ത്തുന്ന ബ്രോയിലര്‍ ചിക്കനേക്കാള്‍ നല്ലത് നാടന്‍കോഴിയുടെ ഇറച്ചിയാണ്. * ചിക്കന്‍ പാചകത്തിനൊരുക്കുമ്പോള്‍ തൊലി പൂര്‍ണമായും നീക്കം ചെയ്തു എന്ന്ഉറപ്പു വരുത്തുക.* ഏതു ഭക്ഷ്യവസ്തുവായാലും എണ്ണയില്‍ പാചകം ചെയ്യുന്ന രീതി ഒഴിവാക്കുക.* ചിപ്‌സുകള്‍,വറുത്ത പലഹാരങ്ങള്‍ തുടങ്ങിയവ കഴിവതും ഒഴിവാക്കുക. * ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും