Contact Us Donate Now

അവരുടെ മുറിവുകള്‍ എന്‍െറ ജീവിതപാഠങ്ങള്‍

ധന്യ ഇന്ദു

ജീവിതം എന്തെല്ലാമാണ് ഓരോ മനുഷ്യനെയും പഠിപ്പിക്കുന്നത്. എന്നെയും പഠിപ്പിച്ചു, ഇന്നും പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഞാന്‍ അപ്പോള്‍ വയനാട്ടില്‍ ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. സാന്ത്വനത്തിന്‍െറ മേഖലയിലേക്ക് കടന്നുചെല്ലാന്‍ എന്നെ പ്രേരിപ്പിച്ചതെന്തെന്ന് എനിക്കിന്നും അറിഞ്ഞുകൂടാ.18 വയസ്സിന്‍െറ ജീവിതവഴിയില്വെലച്ച് വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു പെയിന്‍ ആന്ഡ്ന പാലിയേറ്റിവ് കെയറില്‍ എത്തിച്ചേര്ന്ന‍ത്. ഇങ്ങനെയും ജീവിതങ്ങളുണ്ടോ എന്ന് ഞാന്‍ എന്നോടുതന്നെ ചോദിച്ചുതുടങ്ങിയ നാളുകള്‍. വയനാടിന്‍െറ സൗന്ദര്യത്തിനും തണുത്ത നിശ്ശബ്ദതക്കും ഇടയില്‍ പൊള്ളുന്ന ജീവിതങ്ങളെ ഞാന്‍ അടുത്തുകണ്ടുതുടങ്ങി. ശരീരം മുഴുവന്‍ വ്രണംവന്ന് പൊട്ടിയ ശാരദയെ വടിയെടുത്ത് തല്ലി ബാധയൊഴിപ്പിക്കുന്ന കോളനിക്കാര്‍, മലദ്വാരത്തില്‍ പുഴുക്കളുടെ ശല്യം സഹിക്കാനാവാതെ തുള്ളിക്കൊണ്ട് നടക്കുന്ന ചോപ്പന്‍, കള്ളുകുടിച്ചുവന്ന് വീട്ടുകാര്ക്കും നാട്ടുകാര്ക്കും ഒരുപോലെ സൈ്വരക്കേടുണ്ടാക്കിയിരുന്ന ഒൗസേപ്പ് കാന്സകറിന്‍െറ വാര്ധ‍ക്യകാലത്ത് മൗനിയായിത്തീര്ന്നപത്... അങ്ങനെ എന്തെല്ലാം എന്തെല്ലാം കാഴ്ചകള്‍, അനുഭവങ്ങള്‍. കാരുണ്യത്തിന്‍െറ വിരല്സ്പിര്ശേങ്ങള്ക്കാ.യി കാത്തിരിക്കുന്നവര്‍ ഒരുപാട് പേരുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എന്‍െറ കുഞ്ഞുജീവിതത്തിന്‍െറ പരിമിതികള്ക്കി ടയില്നിാന്ന് ഈയൊരു ലോകത്തേക്ക് കടന്നുവന്നപ്പോള്‍ ആദ്യമുണ്ടായത് അന്ധാളിപ്പും സങ്കടവുമാണ്. അതിനു കാരണവുമുണ്ട്. രോഗികളെ വീടുകളില്‍ ചെന്നു കാണുന്ന സംവിധാനം ( ഹോംകെയര്‍) പാലിയേറ്റിവ് ക്ളിനിക്കുകളിലുണ്ട്, എന്‍െറ ആദ്യ ഹോംകെയറാണ് എനിക്കു സങ്കടമുണ്ടാവാന്‍ കാരണമായത്.

തേയിലത്തോട്ടങ്ങള്‍ സുന്ദരിയാക്കിയ മേപ്പാടിയില്‍ നിറയെ ഡാലിയകള്‍ പൂത്തുനിന്ന വീട്ടിലായിരുന്നു ഞങ്ങള്‍ ( ഡോക്ടര്‍, നഴ്സ്, ഒരു വളന്റി്യര്‍ പിന്നെ ഞാനും) ആദ്യമത്തെിയത്. വാതില്‍ തുറന്നപ്പോഴെ മൂത്രത്തിന്‍െറ മണമാണ് എതിരേറ്റത്. വല്ലാതെ മനംമറിച്ചിലുണ്ടായി. രണ്ടുമുറിയുള്ള ആ വീട് ഇരുട്ടിന്‍െറ ആത്മാവുപോലെ തോന്നിച്ചു. മുറിയിലെ ഇരുട്ടുമായി താദാത്മ്യംപ്രാപിക്കാന്‍ കുറെ സമയമെടുത്തു. മുറിയിലെ സീറോവോള്ട്ട്ാ ബള്ബിിന്‍െറ വെളിച്ചത്തില്‍ കട്ടിലിലേക്ക് നോക്കിയ ഞാന്‍ ആ രൂപത്തെക്കണ്ട് നടുങ്ങിപ്പോയി. മുഖമെന്നു പറയാന്‍ കഴിയില്ല. കവിളുകള്‍ ദ്രവിച്ച് നാവുമാത്രം പുറത്തേക്ക് കാണാവുന്ന ഒരസ്ഥികൂടം. കഴുത്തില്‍ ചുറ്റിക്കെട്ടിയ പഞ്ഞിയില്നിുന്ന് പഴുപ്പും മരുന്നുകളും ഭക്ഷണവും ഒലിച്ചിറങ്ങുന്നു. കട്ടിലിന്‍െറ താഴെ കെട്ടിക്കിടക്കുകയാണ് മലവും മൂത്രവും. ഒരൊറ്റ കാഴ്ച നല്കിംയ ഞെട്ടലില്‍ എനിക്കു പിടിച്ചുനില്ക്കാ നായില്ല. ഞാന്‍ പുറത്തേക്കോടി. വണ്ടിയില്‍ ചാരിനിന്ന് ഉറക്കെയുറക്കെ കരഞ്ഞു. ഒരു മണിക്കൂറോളം കഴിഞ്ഞ് വീടിന് അകത്തുപോയ സംഘം തിരിച്ചത്തെി. ആരും എന്നോടൊന്നും മിണ്ടിയില്ല. തിരിച്ചുവരുമ്പോള്‍ വണ്ടിയിലെ നിറഞ്ഞ നിശ്ശബ്ദതയെ ഭേദിച്ച് ഡോക്ടര്‍ എന്നോട് ചോദിച്ചു, ധന്യ, നീയെപ്പോഴെങ്കിലും അങ്ങനെ കിടക്കാന്‍ ആഗ്രഹിക്കുമോ? നിന്‍െറ പ്രിയപ്പെട്ടവരെ ആ അവസ്ഥയില്‍ സങ്കല്പിുക്കാന്‍ കഴിയുമോ? ആ ഒരൊറ്റ ചോദ്യം എന്നിലേക്കാഴ്ന്നിറങ്ങി. ആ നിമിഷം ഞാന്‍ തിരിച്ചറിയുകയായിരുന്നു, തന്നെ ഒരു രോഗിയായി കാണാന്‍ ആരും ആഗ്രഹിക്കില്ളെന്ന്. എന്തെല്ലാമോ കാരണങ്ങളാല്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ, ജീവിതത്തിനും മരണത്തിനുമിടയില്‍ പിടഞ്ഞുപിടഞ്ഞിരിക്കാന്‍ ആരാണ് ആഗ്രഹിക്കുക?

പിന്നീട് കാണുന്ന ഓരോ രോഗിയിലും ഞാന്‍ എന്നെതന്നെ കാണാന്‍ തുടങ്ങി. ക്ളാസ്റൂമിലെ ലോകത്തെക്കാള്‍ വിശാലമായ മറ്റൊരു ലോകം പാലിയേറ്റിവ് കെയര്‍ പ്രവര്ത്തയനങ്ങളിലൂടെ ഞാന്‍ സ്വന്തമാക്കുകയായിരുന്നു. ഭാര്യ ഉപേക്ഷിച്ചുപോയ രൈരു. മരിക്കുന്നതിന് മുമ്പ് കല്യാണം കഴിക്കണമെന്ന് ആത്മാര്ഥെമായി ആഗ്രഹിച്ചിരുന്ന സെയ്താലിക്ക. അയല്വീറട്ടിലെ പാത്രങ്ങള്‍ കഴുകിക്കിട്ടുന്ന 30 രൂപയില്നിുന്ന് മിച്ചംപിടിച്ച് പാലിയേറ്റിവ് ക്ളിനിക്കിലേക്ക് സംഭാവന തന്നിരുന്ന ജാനുവമ്മ. ഇവരെല്ലാം കോളജില്‍ പഠിപ്പിക്കാത്ത എന്തെല്ലാം കാര്യങ്ങളാണ് എനിക്ക് മനസ്സിലാക്കിത്തന്നത്. മുട്ടില്‍ പെയിന്‍ ക്ളിനിക്കിലെ എമിലി ചേച്ചി, രോഹിണി ചേച്ചി, ജയന്തി, ജലദരാജേട്ടന്‍, ശ്രീദേവി സിസ്റ്റര്‍, ഞങ്ങളുടെ ഓട്ടം, കേസ് ഷീറ്റുകള്‍, ഉച്ച തിരിഞ്ഞ് ആശുപത്രി കാന്റീജനിലെ സാമ്പാറും ചോറും... അങ്ങനെ എന്തെല്ലാം ഓര്മ്കള്‍. പിന്നീട് വെള്ളിയാഴ്ചകളിലെ അക്കൗണ്ടന്സി് ക്ളാസും ബിസിനസ് ലോ ക്ളാസും കട്ട് ചെയ്ത് ഞാന്‍ പാലിയേറ്റിവ് കെയര്‍ ക്ളിനിക്കിലേക്കോടിയത് സ്വപ്നങ്ങള്‍ വറ്റിപ്പോയ ഒരുപാട് മുഖങ്ങള്‍ അവിടെ എന്നെ കാത്തിരിക്കുന്നുണ്ടെന്ന തിരിച്ചറിവിലാണ്. പാലിയേറ്റിവ് ക്ളിനിക്കിലെ പ്രവര്ത്തനനത്തിനുശേഷം ക്ഷീണിച്ച് അവശയായി നാട്ടുവഴിയിലൂടെ നടന്നുവരുന്ന എന്നോട് നീയൊരു പെണ്കുറട്ടിയല്ളേ, എന്നിട്ടും ഇതെന്ത് ഭാവിച്ചാണ് എന്നു ചോദിച്ചവര്‍ ഏറെയാണ്. രോഗമെന്നാല്‍ രോഗിയുടെയും അവരുടെ കുടുംബത്തിന്‍െറയും ഡോക്ടര്മാതരുടെയും മാത്രം ചുമതലയാണെന്ന് വിശ്വസിക്കാനുള്ള ലോകപരിചയം മാത്രമേ അവര്ക്കു ണ്ടായിരുന്നുള്ളുവെന്ന് ഇന്ന് ഞാന്‍ തിരിച്ചറിയുന്നു. കാരണം, ഞാനും തുടക്കത്തില്‍ അങ്ങനെയായിരുന്നു. പിന്നീട് എന്‍.എസ്.എസ് ക്യാമ്പുകളിലും അയല്ക്കൂവട്ടങ്ങളിലുമെല്ലാം പാലിയേറ്റിവ് കെയറിന്‍െറ മഹത്ത്വത്തെക്കുറിച്ച് സംസാരിക്കാന്‍ കഴിഞ്ഞത് ആ നാളുകളിലെ പ്രവര്ത്തിനപരിചയത്തിന്‍െറ വെളിച്ചത്തിലാണ്. എന്തെല്ലാം ജീവിതകാഴ്ചകളാണ് ഞാന്‍ കണ്ടത്. ജീവിതം കൂളായി ആസ്വദിച്ച വേണു. രോഗം വന്നതോടെ ഉണ്ടായിരുന്ന അഹങ്കാരമെല്ലാം തീര്നു്ങ കിട്ടിയെന്നുപറഞ്ഞ് ഉറക്കെ ചിരിക്കുന്ന മൂപ്പന്‍. ഏഴു വയസ്സിന്‍െറ നിഷ്കളങ്കതയില്‍ കാന്സങറിന്‍െറ വേദനയെ പുഞ്ചിരിച്ച് തോല്പികക്കുന്ന വിഷ്ണുമോന്‍. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍െറ കവിതകള്‍ ഉറക്കെ ചൊല്ലുന്ന സതീഷ് എന്ന മുപ്പതുകാരന്‍. ഇന്നും എനിക്ക് കേള്ക്കാചനാവുന്നുണ്ട് സതീഷ് പതിഞ്ഞ ഒച്ചയില്‍ കവിത ചൊല്ലുന്നത്:

‘‘ഒരു സ്റ്റെതസ്കോപ്പിന്‍ ഞരമ്പിലൂടന്ത്യ ചലനവുമെന്നെ വെടിഞ്ഞു പോകുമ്പോള്‍...’’ കണ്ണടച്ചിരുന്ന് ചൊല്ലുന്ന കവിതക്കൊടുവില്‍ ആ കണ്ണുകളില്‍ കണ്ണീരുറഞ്ഞുകൂടിയിട്ടുണ്ടാവും. ഒരിക്കല്‍, സതീഷ് പതുക്കെ പറഞ്ഞു, ജീവിച്ച് കൊതി തീര്ന്നി്ട്ടില്ളെന്ന്. എനിക്ക് മറുപടി പറയാന്‍ കഴിഞ്ഞില്ല. കാരണം, ഒരു മറുപടിക്കും ആ വാക്കുകളെ തൃപ്തിപ്പെടുത്താനാവില്ല. എന്‍െറ കോളജ്ജീവിതത്തിന് ഒടുവിലാണ് ഞങ്ങളുടെ പ്രിയപ്പെട്ട ശ്രീലത മിസ്സിന് കാന്സടര്‍ വന്നത്.

മലയാളം ക്ളാസുകളിലെ സംവാദങ്ങളും പരിസ്ഥിതി ക്യാമ്പുകളും മിസ്സുമായി ഞങ്ങളെ വല്ലാതെയടുപ്പിച്ചിരുന്നു. ജീവസ്സുറ്റ ആ ശരീരത്തെ കാന്സളറിന്‍െറ ചൂട് കരിയിച്ചുകളഞ്ഞതിന് ഞാന്‍ സാക്ഷിയാണ്. മരണം പ്രിയപ്പെട്ടവരെ കൊണ്ടുപോകുമ്പോഴാണ് അതിന്‍െറ വേദന നമ്മളറിയുന്നത്. മരണത്തെ പിടിച്ചുനിര്ത്താ നൊന്നും നമുക്ക് കഴിയില്ല. പക്ഷേ, മരണം കാത്തിരിക്കുന്നവരുടെ അവശേഷിക്കുന്ന ജീവിതം സുന്ദരമാക്കാന്‍ നമുക്ക് കഴിയും. ആര്ക്കും കണക്ക് ബോധിപ്പിക്കാന്‍ വേണ്ടിയല്ല. നമുക്കും നമ്മുടെ പ്രിയപ്പെട്ടവര്ക്കും വേണ്ടിതന്നെ. കാണാതെ പോകരുത്... നമ്മുടെ ശ്രദ്ധയും ഒരിത്തിരി കരുതലും ഞാന്‍ കൊതിക്കുന്നുണ്ടെന്ന നിശ്ശബ്ദ വിലാപങ്ങളെ കേള്ക്കാ തെ പോകരുത്... ചിലപ്പോള്‍ നീയും നാളെ ഈവഴി പോയേക്കാമെന്ന മുന്നറിയിപ്പുകളെ... എന്തെന്നാല്‍ ജീവിതം നമ്മെ ഇപ്പോഴും എപ്പോഴും പഠിപ്പിക്കുകയാണ്. (ദൃശ്യമാധ്യമ പ്രവര്ത്തീകയാണ് ലേഖിക, കടപ്പാട് : മാധ്യമം ആഴ്ചപതിപ്പ്‌)

Donate your blood

HEALTH AWARENESS

KARUNA COMMITTIE

WEB ORGANISED

DOCUMENTARY