Contact Us Donate Now

കാന്‍സര്‍ : ഐതിഹ്യങ്ങളുടെ മറ നീക്കുക

അമാനുല്ല വടക്കാങ്ങര

ഫെബ്രുവരി 4, ലോക കാന്‍സര്‍ ദിനം. ലോകത്തെയൊന്നടങ്കം തുറിച്ചു നോക്കുന്ന മാരകമായ കാന്‍സറിനെ പ്രതിരോധിക്കുവാനുംരോഗത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ബോധവല്ക്കരിക്കുവാനും നിശ്ചയിച്ച ദിവസം. ഏതെങ്കിലും നിശ്ചിത ദിവസങ്ങളില്‍ പരിമിതപ്പെടുത്താതെ നിരന്തര ബോധവല്ക്കരണ പരിപാടികളും മുന്‍കരുതലുകളും സ്വീകരിച്ചാല്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന തിരിച്ചറിവാണ് ആഗോളാടിസ്ഥാനത്തില്‍ തന്നെ വ്യവസ്ഥാപിതമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍.
മാനവരാശി അഭിമുഖീകരിക്കുന്ന അതിഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലൊന്നായി അര്‍ബുദരോഗം മാറിയിട്ട് വര്‍ഷങ്ങളായി. വികസിത രാജ്യങ്ങളുംവികസ്വര രാജ്യങ്ങളുമൊക്കെ ഭീമമായ തുക മുടക്കി ഗവേഷണങ്ങള്‍ നടത്തുകയും അര്‍ബുദ രോഗചികിത്സയില്‍ ബഹുദൂരം മുന്നോട്ടുപോവുകയും ചെയ്യുന്നുണ്ടെങ്കിലും രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുകയും ദിവസവും അനേകം പേര്‍ ഈ രോഗത്തിന്റെ പിടിയിലമര്‍ന്ന്  മരണവുമായി മല്ലിടുകയും ചെയ്യുന്നുവെന്നതാണ് ലോകമനസാക്ഷിയുടെ ഉറക്കം കെടുത്തുന്നുന്നത്.
ലോകാടിസ്ഥാനത്തില്‍ നടന്ന ചില പഠനങ്ങളനുസരിച്ച്  പ്രതിവര്‍ഷം ഏകദേശം 76 ലക്ഷം പേരാണ് അര്‍ബുദം ബാധിച്ച് മരിക്കുന്നത് . ഇതില്‍ 40 ലക്ഷംപേരെങ്കിലും അകാലചരമം പ്രാപിക്കുന്നവരാണ്. സ്ഥിതിഗതികള്‍ ഇതേ രീതിയില്‍ തുടര്‍ന്നാല്‍ മരണസംഖ്യ ഇനിയും കൂടുമെന്ന്  പറയേണ്ടതില്ലല്ലോ. ശക്തമായ ബോധവല്ക്കരണ പരിപാടികള്‍, തുടക്കത്തില്‍ തന്നെ രോഗനിര്‍ണയം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ആവശ്യമായ ചികിത്സ ലഭ്യമാക്കല്‍ എന്നിവ ശ്രദ്ധിച്ചാല്‍ വര്‍ഷം തോറും പതിനഞ്ച് ലക്ഷം കാന്‍സര്‍ മരണങ്ങളെങ്കിലും പ്രതിരോധിക്കാനാകുമെന്നാണ് ലോകാരാഗ്യ സംഘടന കരുതുന്നത്.  ഇവിടെയാണ് സന്നദ്ധ സംഘങ്ങളുടേയും സാമൂഹ്യ കൂട്ടായ്മയുടേയുമൊക്കെ പ്രസക്തി അടിവരയിടുന്നത്.
ഇന്ത്യയില്‍ മാത്രം പ്രതിവര്‍ഷം 11 ലക്ഷത്തോളം പേരെങ്കിലും കാന്‍സര്‍ രോഗമുള്ളതായി സ്ഥിരീകരിക്കപ്പെടുകയും 6 ലക്ഷം പേരെങ്കിലുംമരണപ്പെടുകയും ചെയ്യുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. ഹൃദ്രോഗം കഴിഞ്ഞാല്‍ ഏറ്റവും കൂടുതലാളുകള്‍ മരിക്കുന്നത് അര്‍ബുദം ബാധിച്ചാണ് എന്നത് ഏറെ ഗൗരവമുള്ള വിഷയമാണ്.  രോഗനിര്‍ണയ ചികിത്സാ സംവിധാനങ്ങള്‍ പുരോഗമിക്കുകയും ശാസ്ത്രം വിസ്മയകരമായ വളര്‍ച്ച കൈവരിക്കുകയും ചെയ്യുന്ന ആധുനിക ലോകത്ത്  എല്ലാവര്‍ക്കും ആരോഗ്യം എന്ന മഹത്തായ ലക്ഷ്യം നേടുന്നതിനുള്ള മുഖ്യ വിഘാതങ്ങളിലൊന്നായി കാന്‍സര്‍ മാറുമ്പോള്‍ സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ ഒട്ടേറെ പ്രശ്‌നങ്ങളാണ് രൂപപ്പെടുന്നത്.
ശരീരത്തില്‍ അസാധാരണമായ കലകളുടെ അനിയന്ത്രിതമായ വളര്‍ച്ച കാരണമുണ്ടാകുന്ന ഒരു കൂട്ടം രോഗങ്ങളാണ് അര്‍ബുദം അഥവാ കാന്‍സര്‍എന്നറിയപ്പെടുന്നത്. ഇത്തരം കലകളുടെ വളര്‍ച്ച നിയന്ത്രണ വിധേയമല്ലാതാകുമ്പോള്‍ മരണം വരെ സംഭവിക്കാമെന്നതിനാല്‍ അത്യന്തം ഗുരുതരമാണിത്. കാന്‍സര്‍ എന്നാല്‍ മരണമെന്നാണ് ലോകം മനസ്സിലാക്കുന്നത്.
കാന്‍സര്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും ഒരു പോലെ പിടിച്ചുലക്കുന്ന മാരകരോഗമായി മാറിയിരിക്കുന്നു. ആര്‍ക്കും എപ്പോഴും രോഗം വരാമെന്ന അവസ്ഥ അത്യന്തം ഗുരുതരമാണ്.  അതിനാല്‍ ബോധവല്ക്കരണംചികിത്സ പ്രതിരോധ നടപടികള്‍ തുടങ്ങിയ എല്ലാ പരിപാടികളും അത്യാവശ്യമായിരിക്കുന്നു.
കാന്‍സറിന് പല കാരണങ്ങളുമുണ്ട്. അമിതമായ പുകവലിമദ്യപാനംപൊണ്ണത്തടികായിക വ്യായാമങ്ങളുടെ അഭാവംസമീകൃതാഹാരത്തിന്റെ അഭാവംഅമിതമായ മാനസിക സമ്മര്‍ദ്ധം,  തെറ്റായ ഭക്ഷണ രീതിഅനാരോഗ്യകരമായ ഭക്ഷണങ്ങളുടെ ആധിക്യംപഌസ്റ്റികിന്റെ ദുരുപയോഗം,ഉപയോഗിച്ച ഭക്ഷ്യ എണ്ണകള്‍ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത്സൂര്യതാപം കൂടുതലായി ഏല്ക്കുന്നത്പുകയില ഉല്പന്നങ്ങള്‍ ചവക്കുന്നത്,പരിസ്ഥിതിയില്‍ സംഭവിക്കുന്ന അനിയന്ത്രിതമായ അസന്തുലിതാവസ്ഥപരിസ്ഥിതി മലിനീകരണംപെട്ടെന്നുണ്ടാകുന്ന നഗരവല്ക്കരണംജീവിത ശൈലിയിലുണ്ടാകുന്ന മാറ്റങ്ങള്‍, തുടങ്ങി ചെറുതും വലുതുമായ നിരവധി ഘടകങ്ങളാണ്  കാന്‍സറിന്റെ വ്യാപനത്തിന്റെ കാരണങ്ങളായിപറയപ്പെടുന്നത്.
കാന്‍സര്‍ രോഗം പലപ്പോഴും കണ്ടു പിടിക്കുവാന്‍ വൈകുന്നതാണ് ചികിത്സയും നിലനില്പും അപകടത്തിലാക്കുന്നത്. ആരോഗ്യകരമായ ശീലങ്ങള്‍ പതിവാക്കുകയും വര്‍ഷത്തിലൊരിക്കലെങ്കിലും പൂര്‍ണമായ വൈദ്യ പരിശോധനകള്‍ നടത്തുകയും ചെയ്താല്‍ മിക്ക അര്‍ബുദങ്ങളും കണ്ടെത്താനും നിയന്ത്രണ വിധേയമാക്കുവാനും കഴിയുമെന്നാണ് പറയപ്പെടുന്നത്.
പെട്ടെന്ന് വരുന്ന ക്ഷീണംമൂക്കിലോ വായിലോ രക്തം കാണുകതുടര്‍ച്ചയായ അസുഖംവിട്ടു മാറാത്ത പനിതൂക്കക്കുറവ്കഴലകള്‍ പ്രത്യക്ഷപ്പെടുക,രാത്രിയില്‍ അമിത വിയര്‍പ്പ്കൈകാല്‍ വേദനകണ്ണുകളിലെ തിളക്കം കുറയുകമലബന്ധംമൂത്ര തടസ്സംപെട്ടെന്ന് തുടങ്ങുന്ന അപസ്മാരം തുടങ്ങിയവയാണ് കുട്ടികളിലെ കാന്‍സറിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇവയില്‍ ഏതെങ്കിലും മൂന്നോ അതിലധികമോ ലക്ഷണങ്ങള്‍ ഒരു മിച്ചു കണ്ടാല്‍ ഉടന്‍ വിദഗ്ധ പരിശോധനക്ക് വിധേയമാക്കുക. തുടക്കത്തി ലേ രോഗനിര്‍ണയം നടത്തി ചികിത്സ ലഭ്യമാക്കിയാല്‍ മിക്ക കാന്‍സറുകളും സുഖപ്പെടുത്താന്‍ കഴിയും.
കാന്‍സര്‍ ചികിത്സയുടെ ഭാരിച്ച ചെലവുകള്‍ മിക്ക കുടുംബങ്ങളേയും തളര്‍ത്തുന്നവയാണ്.  പ്രത്യേകിച്ചും ഇടത്തരം കുടുംബങ്ങള്‍ ആകെ തളരുന്ന അവസ്ഥയാണ് പലപ്പോഴും ഉണ്ടാകുന്നത്. മരുന്നുകമ്പനികളുടെ അനാരോഗ്യകരമായ ലാഭക്കൊതി മുതല്‍ കുടുംബത്തിന്റെയും സമൂഹത്തിന്റെയും നിഷേധമനോഭാവം വരെയുള്ള ഘടകങ്ങള്‍ കാന്‍സര്‍ ചികിത്സയുടെ ചെലവ് ഗണ്യമായി കൂട്ടുന്നു. ചികിത്സാരീതികളുടെ പുനക്രമീകരണവുംസമൂഹത്തിന്റെ കലവറയില്ലാത്ത പിന്തുണയും കിട്ടിയാല്‍ കാന്‍സര്‍ ചികിത്സാചെലവുകള്‍ ഗണ്യമായ തോതില്‍ കുറച്ചുകൊണ്ടുവരാനാവുമെന്ന്  ചൂണ്ടികാണിക്കപ്പെടുന്നു.
ഇന്ത്യയിലെ ആദ്യത്തെ പത്ത് ദരിദ്ര  മാരകരോഗങ്ങളില്‍ ഒന്നാണ് കാന്‍സര്‍. വികസിത രാഷ്ട്രങ്ങളില്‍ മാരകരോഗങ്ങളുടെ പട്ടികയില്‍ രണ്ടാംസ്ഥാനമാണ് കാന്‍സറിന്റേത്. റേഡിയോ തെറാപ്പികീമോതെറാപ്പിശസ്ത്രക്രിയ എന്നീ മൂന്നുവിഭാഗങ്ങളിലായി ചികിത്സാരീതികള്‍ ഒതുങ്ങുന്നു. ഈ മൂന്നുചികിത്സാരീതികള്‍ക്കും വ്യത്യസ്തവും ഉയര്‍ന്നതുമായ പ്രതിഫലമാണ് കേരളത്തിലങ്ങോളമിങ്ങോളം ഈടാക്കുന്നത്.
ബോധവത്കരണത്തിന്റെ അഭാവമാണ് ചികിത്സാചെലവ് കൂടാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.  തുടക്കത്തില്‍തന്നെ കാന്‍സര്‍രോഗം കണ്ടെത്തുന്നതില്‍ പറ്റുന്ന വീഴ്ചകളാണ് ചികിത്സാചെലവ് കൂട്ടുന്ന കാരണങ്ങളില്‍ പ്രധാനം. ചികിത്സ തേടുന്നവരില്‍ 90 ശതമാനം പേരിലും കാന്‍സര്‍അന്തിമഘട്ടത്തിലുള്ളതാണ്. മരണഭയമുള്ള രോഗിയും കുടുംബവും ഏറ്റവും ഉയര്‍ന്ന ചികിത്സതന്നെ തേടുന്നു. കിടപ്പാടം വിറ്റും കടമെടുത്തുമുള്ള ചികിത്സയ്‌ക്കൊടുവില്‍ രോഗി മരണത്തില്‍തന്നെ ചെന്നെത്തുന്നു. ചില ഘട്ടങ്ങളില്‍ ഭേദപ്പെട്ടുവെന്നു തോന്നിക്കുന്ന രോഗം വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്നുചെലവും കൂടുന്നു. പുകവലിമുക്ത പരിസ്സരം കുട്ടികള്‍ക്ക് നല്കുകശാരീരികമായി പ്രവര്‍ത്തനനിരതനായിസമീകൃത,ആരോഗ്യദായകമായ ആഹാരം ശീലമാക്കി അമിതവണ്ണം ഒഴിവാക്കുക.കരളിലും ഗര്‍ഭാശയത്തിലും അര്‍ബുദം ഉണ്ടാക്കുന്ന വൈറസ് നിയന്ത്രണ പ്രതിരോധ കുത്തിവെപ്പുകളെക്കുറിച്ച് പഠിക്കുക. അമിതമായി സൂര്യപ്രകാശം ഏല്ക്കുന്നത് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നാല്പ്പതു ശതമാനം അര്‍ബുദങ്ങളും തടയാമെന്നാണ് ചില പഠനങ്ങളില്‍ കാണുന്നത്.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അഭാവമാണ് മറ്റൊന്ന്. പാശ്ചാത്യരാജ്യങ്ങളിലും വികസിത രാജ്യങ്ങളിലുമൊക്കെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് കാന്‍സര്‍ ചികിത്സയില്‍ പ്രഥമസ്ഥാനം. എന്നാല്‍ നമ്മുടെ നാട്ടില്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാണ് പ്രാധാന്യം നല്കുന്നത്. ഇതിനാല്‍ രോഗംചികിത്സമരണം എന്ന ചാക്രിക വലയത്തില്‍ തന്നെയാണ് ഇന്ത്യന്‍ കാന്‍സര്‍ ചികിത്സാരംഗം ഇന്നും എത്തി നില്ക്കുന്നത്.
രോഗത്തിന്റെ സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കാനോ ഗവേഷണങ്ങള്‍ക്ക് പ്രാധാന്യം നല്കാനോ അതിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്കാനോ സര്‍ക്കാര്‍ തലത്തിലും സ്ഥാപനതലത്തിലും വേണ്ടത്ര പ്രവര്‍ത്തനം നടക്കുന്നില്ല. പഠനങ്ങള്‍ നടത്താതെയുള്ള ആസൂത്രണവും ആവശ്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാതെയുള്ള ചെലവിടലും കാന്‍സര്‍ ചികിത്സാരംഗത്തെ മറ്റൊരു വെള്ളാനയാക്കുന്നു.
മരുന്നുകമ്പനികളുടെ അനാരോഗ്യപ്രവണതകള്‍ ചികിത്സാ ചെലവ് കൂട്ടുമെന്ന് പറയേണ്ടതില്ലല്ലോ. കാന്‍സര്‍ മരുന്നിന്റെ യഥാര്‍ഥ വിലയെത്രയാണ്?ചികിത്സ തേടിയ രോഗിക്കോ ഫാര്‍മസിസ്റ്റിനോ മെഡിക്കല്‍ റെപ്പുമാര്‍ക്കോ ഉത്തരം നല്കാനാവുന്നില്ല. ഡോക്ടര്‍ കുറിച്ചുനല്കിയ മരുന്നിന് ഒരു വില ഈടാക്കുന്ന കമ്പനിയെ മറികടക്കാന്‍ മറ്റൊരു കമ്പനി ആയിരത്തില്‍പരം രൂപ കുറച്ചുകൊണ്ട് മരുന്നു നല്കാന്‍ തയ്യാറാവുന്നു. കമ്പനികള്‍ ഈടാക്കുന്ന ഉയര്‍ന്ന വില യാഥാര്‍ഥ്യമല്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇതിനുപുറമെ വിദേശ കമ്പനികള്‍ ഇടനിലക്കാര്‍ മുഖേന കാന്‍സര്‍ മരുന്നുകള്‍ കേരളത്തിലെ മെഡിക്കല്‍ ഷാപ്പുകളില്‍ നേരിട്ടെത്തിച്ചു വില്ക്കുന്നു. തോന്നിയ വിലക്കാണെന്നു മാത്രം.
കാന്‍സറിനെതിരെ സമൂഹമൊന്നടങ്കം ജാഗ്രത പാലിക്കണമെന്നാണ് ഈ ദിനം നമ്മെ ഓര്‍മിപ്പിക്കുന്നത്. കാന്‍സറിനു ഹേതുവാകുന്ന പുകവലിമദ്യപാനം,മുറുക്ക്കൗമാരവിവാഹംകൗമാര ലൈംഗികബന്ധങ്ങള്‍, ആവര്‍ത്തിച്ചുള്ള പ്രസവങ്ങള്‍, അന്തരീക്ഷമലിനീകരണം എന്നിവയ്‌ക്കെതിരെയുള്ള പോരാട്ടം കൂടിയാണ് കാന്‍സറിനെതിരെയുള്ള പോരാട്ടം. രോഗി  ഡോക്ടര്‍  സമൂഹം എന്നീ ഘടകങ്ങളുടെ സമഗ്രമായ പ്രവര്‍ത്തനത്തിലൂടെ കാന്‍സറിന്റെചികിത്സാചെലവ് കുറയ്ക്കാനാകുമെന്ന് മാത്രമല്ല കാന്‍സറിന്റെ വ്യാപനം തടയുവാനും സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
അര്‍ബുദ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്തിഅര്‍ബുദരോഗം മുന്‍കൂട്ടി കണ്ടുപിടിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ചികിത്സ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായാണ് വര്‍ഷം തോറും  ഫെബ്രുവരി 4, ലോക അര്‍ബുദദിനമായിആചരിക്കുന്നത്.  അര്‍ബുദത്തിനെതിരെ 120 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന 470 സംഘടനകളുടെ കൂട്ടായ്മയായ യുണിയന്‍  ഫോര്‍ ഇന്റര്‍നാഷണല്‍ കാന്‍സര്‍ കണ്‍ട്രോള്‍ ആണ്   ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്. 2020 ഓടെ കാന്‍സര്‍ മരണങ്ങളും അതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളും ഗണ്യമായി കുറക്കുക എന്നതാണ് ഈ സംഘടനയുടെ പ്രാഥമിക ലക്ഷ്യം.
2008 മുതല്‍ ലോക അര്‍ബുദദിന പ്രവര്‍ത്തനങ്ങള്‍, വിവധ പങ്കാളികള്‍, ലോകാരോഗ്യ സംഘടനഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സിമറ്റുഅന്തര്‍ദേശീയ സംഘടനകള്‍ എന്നിവയുമായി ഒത്തുചേര്‍ന്നു സംഘടിപ്പിക്കപ്പെടുന്നു. ഓരോ വര്‍ഷവും സവിശേഷമായ ഓരോ പ്രമേയങ്ങള്‍ ചര്‍ച്ചക്കെടുത്തുകൊണ്ടാണ് അര്‍ബുദ ദിനാചരണം നടക്കാറുള്ളത്. കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും പുകരഹിത പരിസരം (2008), ആരോഗ്യദായകമായ ഭക്ഷണത്തോടൊപ്പം ഉര്‍ജസ്വലമായ സമീകൃത ജീവതശൈലി പ്രോത്സാഹനം( 2009), അര്‍ബുദം ഉണ്ടാക്കുന്ന വൈറസുകള്‍ക്കെതിരെ ഉള്ള വാക്‌സിന്‍ പഠനം(2010), അള്‍ട്രാ വയലെറ്റ് രശ്മികള്‍ ഒഴിവാക്കുവാന്‍ അമിത സൂര്യതാപം ഏല്ക്കാതിരിക്കുവാന്‍ കുട്ടികളെയും ചെറുപ്പക്കാരെയും പഠിപ്പിക്കണം(2011), ഒരുമിച്ചാല്‍ അത് സാധിക്കും (2012), കാന്‍സര്‍ നിങ്ങളറിഞ്ഞോ  (2013) എന്നിവയായിരുന്നു മുന്‍വര്‍ഷങ്ങളിലെ പ്രമേയങ്ങള്‍. കാന്‍സര്‍ - ഐതിഹ്യങ്ങളുടെ മറ നീക്കുക എന്നതാണ് ഈ വര്‍ഷത്തെ കാന്‍സര്‍ ദിന പ്രമേയം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാന്‍സര്‍ പടരുകയും മാനവരാശിയുടെ സമാധാനപരവും ആരോഗ്യകരവുമായ നിലനില്പ് തന്നെ ചോദ്യം ചെയ്യുമാറ് സ്ഥിതിഗതികള്‍ മാറുകയും ചെയ്ത പശ്ചാത്തലത്തില്‍ ലോക കാന്‍സര്‍ ദിനാചരണത്തിന്റെ പ്രാധാന്യം വര്‍ധിക്കുകയാണ്. കേവലമൊരു ദിനാചരണത്തിനപ്പുറം ജീവിത രീതിഭക്ഷണക്രമംഭക്ഷ്യ വസ്തുക്കള്‍ തുടങ്ങി വ്യക്തിയുടേയും കുടുംബത്തിന്റെ സമഗ്രവും സന്തുലിതമായആരോഗ്യവല്ക്കരണമാണ് ഈ ദിനം ആവശ്യപ്പെടുന്നത്.

Donate your blood

HEALTH AWARENESS

KARUNA COMMITTIE

WEB ORGANISED

DOCUMENTARY