Contact Us Donate Now

കാന്‍സര്‍...? കാന്‍സറിന്റെ ചികിത്സാരിതികളും

സ്വന്തം പ്രൊഫൈലിൽ ഒരു റെഫറൻസ് ആയി സൂക്ഷിക്കേണ്ട വിവരണമാണ് നമ്മുടെ ജീവിത ശൈലിയില്‍ ഉണ്ടായ മാറ്റമാണ് ഉയര്‍ന്ന തോതില്‍ കാണുന്ന പൂര്‍ണ പരിഹാരമില്ലാത്തതും സങ്കീര്‍ണമായ ചികിത്സ വേണ്ടി വരുന്നതുമായ അര്‍ബുദം (കാന്‍സര്‍ ) എന്ന രോഗം നമ്മുടെ നാടുകളില്‍ ഇത്ര അധികരിക്കാനുള്ള മുഖ്യ കാരണം. പണ്ട് ഈ രോഗത്തെ കുറിച്ച് കേട്ടുകേള്‍വി മാത്രമായിരുന്നു. ഭക്ഷണത്തില്‍ നമ്മുടെ നാടന്‍ ശൈലികള്‍ എല്ലാം കൈവിട്ട് കൊഴുപ്പും രാസവസ്തുക്കളും അടങ്ങിയ റെഡിമെയ്ട് രുചിക്ക് മാത്രം പരിഗണന നല്‍കുകയും കായികാധ്വാനം തീരെ ഇല്ലാത്തതുമായ ജീവിത ജീവിത ശൈലിയാണ് ഈ രോഗത്തിന്റെ പ്രധാന കാരണം. അര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഈ ജീവിത ശൈലി നാം തുടര്‍ന്നാല്‍ നമ്മുടെയും നമ്മുടെ നാടിന്റെയും അവസ്ഥ എന്താകും എന്ന് ആലോചിച്ചു ഭയപ്പെടേണ്ടി ഇരിക്കുന്നു. എന്താണ് കാന്‍സര്‍...? നമ്മുടെ ശരീരം പരശ്ശതം കോശങ്ങള്‍ കൊണ്ടാണല്ലോ നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണയായി ശാരീരിക ധര്‍മങ്ങള്‍ക്കനുസൃതമായി ഒരു മാതൃകോശം വളര്‍ന്ന് രണ്ടു പുത്രീകോശങ്ങളായി വിഭജിക്കപ്പെടുന്നു. ഈ പ്രക്രിയ അനുസ്യൂതം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. എന്നാല്‍ ചിലപ്പോള്‍ ഈ പ്രക്രിയയുടെ താളം തെറ്റുന്നു. ശരീരത്തിലെ കോശങ്ങള്‍ അനിയന്ത്രിതമായി വളര്‍ന്ന് വിഭജിക്കപ്പെട്ടുണ്ടാകുന്ന പുതിയ കോശങ്ങള്‍ ഒന്നുചേര്‍ന്ന് മുഴകള്‍ (തടിപ്പോ, വളര്‍ച്ചയോ, പാടുകളോ ആകാം) രൂപം കൊള്ളുന്നു. ഇവയെ അപായകരമായ മുഴകള്‍ (Malignant Tumours)എന്നും, അപായകരമല്ലാത്ത മുഴകള്‍ (Benign Tumours) എന്നും രണ്ടായി തരം തിരിക്കാം. അപായകരമല്ലാത്ത മുഴകള്‍ ശസ്ത്രക്രിയ കൊണ്ട് നീക്കം ചെയ്യപ്പെടാവുന്നവയാണ്. സാധാരണയായി ഒരിക്കല്‍ നീക്കം ചെയ്യപ്പെട്ടാല്‍ അവ വീണ്ടും പ്രത്യക്ഷപ്പെടാറില്ല. തന്നെയുമല്ല അവ തൊട്ടടുത്തുള്ള കോശങ്ങളെ ബാധിക്കുകയോ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്കു പടര്‍ന്നുകയറുകയോ ചെയ്യുന്നുമില്ല. എന്നാല്‍ അപായകരമായ മുഴകള്‍ കാന്‍സര്‍ ആയി പ്രത്യക്ഷപ്പെടുന്നു. അവ ജീവന് ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നു. ഈ മുഴകളിലെ കോശങ്ങള്‍ മറ്റു ശരീര ഭാഗങ്ങളിലേയ്ക്കു പടര്‍ന്നുപിടിക്കുന്നു. അങ്ങനെ കാന്‍സര്‍ ഉണ്ടായ ഭാഗത്തുനിന്നും ഇവ രക്തസഞ്ചാരപഥത്തിലേയ്‌ക്കോ, കോശ സമൂഹത്തിലേയ്‌ക്കോ കടന്നുചെല്ലുന്നു. തുടര്‍ന്ന് മറ്റവയവങ്ങളെ ആക്രമിച്ച് അവയെ നശിപ്പിച്ച് പുതിയ മുഴകള്‍ ഉണ്ടാക്കുന്നു. ഇത്തരമുള്ള കാന്‍സര്‍ വ്യാപനത്തിന് Metastasis എന്നു പറയുന്നു. മനുഷ്യശരീരത്തില്‍ ഏകദേശം 250-ഓളം തരം കാന്‍സര്‍ ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓരോ രോഗിയിലും കാന്‍സര്‍ ബാധിച്ചിരിക്കുന്ന ഭാഗത്തിന്റേയും കാന്‍സറിന്റെ തരവും രോഗത്തിന്റെ ഘട്ടവും അനുസരിച്ച് രോഗലക്ഷണങ്ങളും രോഗപുരോഗതിയും, ചികിത്സാരീതിയും ചികിത്സിച്ചുഭേദമാക്കാമോ എന്ന വസ്തുതയും വിഭിന്നങ്ങളാണ്. ലോകത്ത് പ്രതിവര്‍ഷം ഒരുകോടിയില്‍പരം ആളുകള്‍ കാന്‍സര്‍ മൂലം മരണപ്പെടുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇത്തരുണത്തില്‍ ലോകാരോഗ്യ സംഘടനയുടെ 2005-ലെ പ്രസിദ്ധീകരണത്തില്‍ Mouth, Stomach, Liver, Lung, Breast തുടങ്ങിയ അവയവങ്ങളില്‍ കണ്ടുവരുന്ന common cancer-ന്റെ ചികിത്സാവിധികളുടെ സംഗ്രഹവും സാംക്രമിക രോഗങ്ങളല്ലാത്ത രോഗങ്ങള്‍ വരുന്നതിനു സാധ്യതയുള്ള അപായ ഘടകങ്ങളെപ്പറ്റിയും കൊടുത്തിട്ടുള്ള പൊതു വിവരങ്ങള്‍ താഴെ കൊടുക്കുന്നു. ഇത് സാധാരണ അവയവങ്ങളില്‍ കണ്ടുവരാറുള്ള കാന്‍സറിന്റെ ചികിത്സാവിധികളെപ്പറ്റിയും,കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ വരുന്നതിനു കാരണമായ അപായസാധ്യതാഘടകങ്ങളെപ്പറ്റിയും പ്രയോജനപ്രദമായ വിവരങ്ങള്‍ നല്‍കുന്നുണ്ട്. ഇന്ത്യയിലാകട്ടെ ഏതാണ്ട് 25 ലക്ഷത്തില്‍പരം കാന്‍സര്‍ രോഗികളുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഓരോ വര്‍ഷവും ഉദ്ദേശം എട്ടുലക്ഷത്തില്‍പരം ആളുകള്‍ കാന്‍സര്‍ രോഗബാധിതരാകുന്നു. കേരളത്തിലാണെങ്കില്‍ പ്രതിവര്‍ഷം 35000 ത്തോളം ആളുകള്‍ക്ക് കാന്‍സര്‍ ബാധിക്കുന്നുണ്ട്. അടുത്ത പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ ഇവരുടെ സംഖ്യ ഇരട്ടി ആയേക്കാമെന്നാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ഓരോ വര്‍ഷവും കാന്‍സര്‍ രോഗികളുടെ എണ്ണം അഞ്ചുശതമാനമെന്ന കണക്കില്‍ പെരുകുന്നു. ഇന്ത്യയില്‍ പുരുഷന്മാരില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് ശിരോഗള കാന്‍സറുകള്‍ ആണ് (Head and Neck Cancer).സ്ത്രീകളിലാണെങ്കില്‍ ഗര്‍ഭാശയഗളകാന്‍സര്‍ (Cervical Cancer) ആണ് മുന്നില്‍ നില്‍ക്കുന്നത്. കേരളത്തിലാകട്ടെ സ്ത്രീകളില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്നത് സ്തനാര്‍ബുദമെന്നതാണ് കൗതുകകരമായ വസ്തുത. പുരുഷന്മാരില്‍ കണ്ടുവരുന്ന കാന്‍സറില്‍ പകുതിയിലധികവും, സ്ത്രീകളില്‍ എഴുപതുശതമാനത്തിലധികവും കാലേകൂട്ടി കണ്ടുപിടിച്ചാല്‍ തടയാവുന്നവയോ സുഖപ്പെടുത്താവുന്നവയോ ആണ്. കാന്‍സറിന്റെ സൂചനകള്‍ 1. ഉണങ്ങാത്ത വ്രണങ്ങള്‍ (പ്രത്യേകിച്ച് വായില്‍), വായില്‍ കാണപ്പെടുന്ന വെളുത്ത പാട. 2. ശരീരത്തില്‍ കാണപ്പെടുന്ന മുഴകളും തടിപ്പുകളും (പ്രത്യേകിച്ചും സ്ത്രീകളുടെ സ്തനങ്ങളില്‍). 3. അസാധാരണവും ആവര്‍ത്തിച്ചുള്ളതുമായ രക്തസ്രാവം; പ്രത്യേകിച്ച് ശാരീരിക ബന്ധത്തിനുശേഷവും, മാസക്കുളി നിലച്ച സ്ത്രീകളിലും. 4. തുടരെത്തുടരെയുള്ള ദഹനക്കേട്, വയറുകടി ഇല്ലാത്തപ്പോള്‍ ഉള്ള വേദന, ആഹാരം ഇറക്കാനുള്ള പ്രയാസം. 5. തുടര്‍ച്ചയായുള്ള ശബ്ദമടപ്പും, ചുമയും. (പ്രത്യേകിച്ചും പുകവലിക്കാര്‍). 6. മലമൂത്രവിസര്‍ജ്ജനത്തിലുണ്ടാകുന്ന അസാധാരണമായ മാറ്റങ്ങള്‍ (രക്തം, പഴുപ്പ് മുതലായവ, പലതവണ വിസര്‍ജ്ജനത്തിനുള്ള ത്വര; ചിലപ്പോള്‍ തടസ്സം തോന്നല്‍ തുടങ്ങിയവ). 7.മറുക്, കാക്കപ്പുള്ളി, അരിമ്പാറ ഇവയുടെ നിറത്തിലും ആകൃതിയിലും വലിപ്പത്തിലുമുണ്ടാകുന്ന വ്യതിയാനം. ഇവയൊന്നും തന്നെ കാന്‍സറിന്റെ ലക്ഷണങ്ങള്‍ ആകണമെന്നില്ല. എന്നാല്‍ ഈ ലക്ഷണങ്ങളിലേതെങ്കിലും ചികിത്സയ്ക്കു ശേഷം പതിനഞ്ചു ദിവസത്തില്‍ കൂടുതലായി കാണപ്പെടുന്നുണ്ടെങ്കില്‍ ഒരു വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടണം. കാന്‍സര്‍ തടയാന്‍ പത്തു മാര്‍ഗങ്ങള്‍ 1.ആഹാരത്തില്‍ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയ്ക്കു മുന്‍തൂക്കം നല്‍കുക. 2.500 മുതല്‍ 800 ഗ്രാം വരെ വിവിധയിനം പച്ചക്കറികളും പഴങ്ങളും ദിനംപ്രതി കഴിക്കുക. (പച്ചക്കറികള്‍ നല്ലവണ്ണം കഴുകി ശുചിയാക്കിവേണം ഉപയോഗിക്കാന്‍). 3.മത്സ്യവും തൊലികളഞ്ഞ കോഴിയിറച്ചിയും ഉപയോഗിക്കാം. കരിഞ്ഞ ഭക്ഷണം പാടേ ഒഴിവാക്കുക. 4.കൊഴുപ്പുകൂടിയ ഭക്ഷണവും മധുരവും വര്‍ജ്ജിക്കുക. മിതമായ തോതില്‍ സസ്യഎണ്ണ ഉപയോഗിക്കാം. ഭക്ഷണത്തില്‍ മൈക്രോന്യൂട്രിയന്റ്‌സ് എന്ന പോഷകഘടകങ്ങളുടെ അളവ് കൂട്ടുക. 5.അമിത ഉപ്പ്കലര്‍ന്ന ഭക്ഷണം ഒഴിവാക്കുക. ഫംഗസ് ബാധ വരാത്ത രീതിയില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുക. 6.പതിവായി സ്വയം സ്തനപരിശോധന നടത്തുക; ആവശ്യമെങ്കില്‍ മാമോഗ്രാം പരിശോധനയ്ക്കു വിധേയമാകണം. 7.35 വയസ്സു കഴിഞ്ഞ സ്ത്രീകള്‍ പാപ്‌സ്മിയര്‍ ടെസ്റ്റിനു വിധേയരാകണം. 8.പുകവലി,മദ്യപാനം ഇവ പൂര്‍ണമായും ഒഴിവാക്കുക. 9.ശരീരഭാരം അമിതമായി കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യരുത്. 10.പതിവായി വ്യായാമം ചെയ്യുക. ഭക്ഷണരീതിയും കാന്‍സറും ഇന്ത്യയില്‍ പത്തുമുതല്‍ പതിനഞ്ചു ശതമാനം വരെയുള്ള കാന്‍സറുകള്‍ക്കു കാരണം ഭക്ഷണരീതിയാണ്. പാശ്ചാത്യനാടുകളില്‍ ഇത് 33% വരെയാണ്. ശരീരത്തിന് വളരെക്കുറഞ്ഞ അളവില്‍ മാത്രം വേണ്ട മൈക്രോന്യൂട്രിയന്റ്‌സ് എന്ന പോഷകഘടകത്തിന്റെ കുറവ് കാന്‍സറിനു കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പൂരിത കൊഴുപ്പുകളും എരിവും മധുരവും ഉള്ള ഭക്ഷണവും അമിതമായ ഉപ്പിന്റെ ഉപയോഗവും കാന്‍സറിന് കാരണമായേക്കാം. സ്ത്രീകളില്‍ കാണപ്പെടുന്ന ഈസ്ട്രജന്റെ അളവു കൂട്ടാന്‍ പൂരിതകൊഴുപ്പടങ്ങിയ ഭക്ഷണത്തിനു കഴിയുന്നു. കൊഴുപ്പു കൂടിയ ഭക്ഷണം സ്തനങ്ങളില്‍ മുഴകളുണ്ടാകാനുള്ള സാധ്യത കൂട്ടുമ്പോള്‍ പേരയ്ക്ക, മുന്തിരിങ്ങ, തക്കാളി, തണ്ണിമത്തന്‍ ഇവയുടെ ഉപയോഗം അര്‍ബുദ സാധ്യത ആറിലൊന്നായി കുറയ്ക്കുന്നു എന്നതാണ് നിഗമനം. ഭക്ഷണത്തിലെ നിരോക്‌സീകാരികള്‍ (antioxidants) അര്‍ബുദസാധ്യത കുറയ്ക്കുന്നു എന്നതാണ് അംഗീകരിക്കപ്പെട്ടിരിക്കുന്ന വസ്തുത. ഭക്ഷ്യനാരുകളുടെ പ്രാധാന്യം നമ്മുടെ ആഹാരത്തില്‍ ദഹിക്കപ്പെടാതെ പോകുന്ന ഘടകമാണ് ഭക്ഷ്യനാരുകള്‍. സെല്ലുലോസ്, ഹെമിസെല്ലുലോസ്, പെക്ടിന്‍ തുടങ്ങിയവയാലാണ് ഭക്ഷ്യനാരുകള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത്. പചന പ്രക്രിയയില്‍ ദഹനരസങ്ങളുടെ പ്രവര്‍ത്തനം മൂലം ഇവ മൃദുവായിത്തീരുകയും പിന്നീട് വിസര്‍ജ്ജിക്കപ്പെടുകയും ചെയ്യുന്നു. ദഹനപ്രക്രിയയില്‍ ഈ മൃദുനാരുകള്‍ ദഹനപഥത്തിലെ മാലിന്യങ്ങളെ തുടച്ചുമാറ്റി പുറത്തുകളയാന്‍ വഴിയൊരുക്കുന്നു. ഇവ വെള്ളം വലിച്ചെടുത്ത് വീര്‍ക്കുകയും ഉദരപേശികളുടെയും രാസാഗ്നികളുടെയും പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഭക്ഷ്യനാരുകള്‍ ആഹാരവസ്തുക്കളുടെ ദഹനപഥത്തിലൂടെയുള്ള സഞ്ചാരത്തെ സുഗമമാക്കി ഇവയുടെ സഞ്ചാരസമയം കുറയ്ക്കുകയും ശരീരത്തിലടിഞ്ഞുകൂടുന്ന വിഷവസ്തുക്കളെ നീക്കി അവയുടെ വിസര്‍ജ്ജനം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഇത് കുടലിലെ അര്‍ബുദബാധയുടെ സാധ്യത കുറയ്ക്കുകയും രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവും പഞ്ചസാരയുടെ ആഗിരണവും ക്രമീകരിക്കുകയും ചെയ്യുന്നു. ഇക്കാരണങ്ങളാല്‍ നമ്മുടെ ഭക്ഷണത്തില്‍ നാരുകളുടെ പ്രാധാന്യം എടുത്തുപറയേണ്ടതാണ്. പഴങ്ങള്‍, പച്ചക്കറികള്‍, തവിടുകളയാത്ത ധാന്യങ്ങള്‍, ഇലകള്‍, കൂണുകള്‍ തുടങ്ങിയവയില്‍ നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. അതുകൊണ്ട് നമ്മുടെ ഭക്ഷണത്തില്‍ ഇവ ആവശ്യമായ തോതില്‍ ഉള്‍പ്പെടുത്തി നാരുകളുടെ ലഭ്യത ഉറപ്പുവരുത്തണം. നാരുകള്‍ക്കു പുറമേ പച്ചക്കറികളും പഴങ്ങളും പതിവായി ഉപയോഗിക്കുന്നതും ജീവകം എ, സി, ഇ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നതും കാന്‍സറിനെതിരായ പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നു. പച്ച, മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള പഴങ്ങളിലടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിന്‍ ഒരു ശക്തമായ കാന്‍സര്‍ പ്രതിരോധ വസ്തുവാണ്. ഒരാള്‍ക്ക് ഏതാണ്ട് 5 മില്ലിഗ്രാം ബീറ്റാകരോട്ടിന്‍ പതിവായി ലഭിക്കണം. നമുക്കു ചിരപരിചിതങ്ങളായ ചീര,മധുരക്കിഴങ്ങ്, പപ്പായ, മുരിങ്ങയില, കാരറ്റ്, കാബേജ് എന്നിവയില്‍ ബീറ്റാകരോട്ടിനും, ജീവകം എ യും ധാരാളം അടങ്ങിയിരിക്കുന്നു. ഓറഞ്ച്, നെല്ലിക്ക, ചെറുനാരങ്ങ തുടങ്ങിയവയ്ക്കു കാന്‍സര്‍ ഉണ്ടാക്കാന്‍ ഇടയാക്കുന്ന രാസവസ്തുക്കളുടെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കാബേജ്, കോളിഫ്ലവര്‍ എന്നിവ ആമാശയ കാന്‍സറും സ്തന കാന്‍സറും, വെളുത്തുള്ളിയിലടങ്ങിയിട്ടുള്ള ഗന്ധകപ്രധാനമായ ഘടകങ്ങള്‍ സ്തനകാന്‍സര്‍, ആമാശയ കാന്‍സര്‍, കുടലിലെ കാന്‍സര്‍ എന്നിവയും തടയുന്നു. സോയാബീനില്‍ ഉള്ള ഹലരശവേശി, ശീെളഹമ്ീില െഎന്നീ വസ്തുക്കളും എള്ളിലുള്ള രണ്ടു പ്രധാനപ്പെട്ട കൊഴുപ്പമ്ലങ്ങളും കാന്‍സറിനു കാരണമായ രാസവസ്തുക്കളെ ചെറുത്തു തോല്‍പ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണശൈലിയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയാല്‍ ഇപ്പോഴുണ്ടാകുന്ന പല കാന്‍സറുകളും തടയാന്‍ സാധിക്കുന്നതാണ്. സമീകൃതാഹാരം ജീവിതത്തിന്.. ആരോഗ്യകരമായ ജീവിതത്തിന് വേണ്ട പോഷകപദാര്‍ത്ഥങ്ങള്‍ കൃത്യമായ അളവില്‍ ലഭിക്കുന്നതിന് സഹായകരമായ ജീവിതശൈലി നാം സ്വീകരിച്ചേ മതിയാകൂ. ഭക്ഷണത്തില്‍ തവിടുകളയാത്ത ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, പയറുവര്‍ഗങ്ങള്‍, ഇലക്കറികള്‍, പാല്‍, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ സാന്നിധ്യം ഉറപ്പാക്കണം. ആഹാരത്തില്‍ക്കൂടി അന്നാംശം, മാംസ്യം, കൊഴുപ്പ്, ധാതുലവണങ്ങള്‍, കാത്സ്യം, ഫോസ്ഫറസ്, മൈക്രോ ന്യൂട്രിയന്റ്‌സ് ആയ അയണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, ജീവകങ്ങള്‍ (A, B, C, D, E), ചെറിയ തോതില്‍ സിങ്ക്,കോപ്പര്‍, മാംഗനീസ്, അയഡിന്‍, സെലിനിയം എന്നിവയും ലഭിക്കണം. കൊഴുപ്പില്‍ നിന്നും കിട്ടുന്ന ഊര്‍ജ്ജത്തിന്റെ അളവ് 30% ല്‍ കൂടാന്‍ പാടില്ല. ഇതുകൂടാതെ അരി, ഗോതമ്പ്, മുതലായ ധാന്യങ്ങള്‍ തവിടുകളയാതെയും, ചെറുപയര്‍, കടല മുതലായവ തൊലികളയാതെ മുളപ്പിച്ചും ഉപയോഗിക്കേണ്ടതാണ്. ഈ വിധത്തില്‍ ശാസ്ത്രീയമായി ക്രമീകരിച്ച ഒരു ഭക്ഷണശൈലി സ്വീകരിക്കുന്നത് കാന്‍സര്‍ തടയുന്നതു കൂടാതെ ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ വരാതിരിക്കാനും സഹായിക്കും. സമീകൃതാഹാരം, കൃത്യമായ വ്യായാമം, പുകയില ഒഴിവാക്കല്‍ ഇവ കാന്‍സറിനുള്ള സാധ്യത നാല്‍പ്പതു ശതമാനം കുറയ്ക്കാം. കാന്‍സറിനു കാരണമായേക്കാവുന്ന ഭക്ഷ്യവസ്തുക്കള്‍ 1. മൃഗക്കൊഴുപ്പുകളുടെ അമിതമായ ഉപയോഗം കാന്‍സര്‍ വരാനുള്ള സാധ്യത കൂട്ടുന്നു; പ്രത്യേകിച്ച് സ്തനങ്ങളിലും കുടലിലും ഉണ്ടാകുന്ന കാന്‍സര്‍. 2. വറുത്തതും പൊരിച്ചതുമായ ഭക്ഷണം. 3.ഒരേ എണ്ണ വറുക്കുന്നതിനും പൊരിക്കുന്നതിനും വീണ്ടുംവീണ്ടും ഉപയോഗിക്കുന്നത് അപകടകരമാണ്. പാത്രത്തില്‍ നിന്നു മാറ്റാതെ ഒരേ എണ്ണ തന്നെ ദിവസങ്ങളോളം വീണ്ടും തിളപ്പിക്കുന്നത് കാന്‍സറിനു കാരണമായേക്കാവുന്ന രാസവസ്തുക്കള്‍ ഉണ്ടാകുന്നതിന് ഇടയാകുകയും അങ്ങനെ തയ്യാറാക്കുന്ന ഭക്ഷണം കാന്‍സറിന് ഇടവരുത്തുകയും ചെയ്യുന്നു. 4. ഉപ്പിന്റെ അമിതമായ ഉപയോഗവും പുകച്ച് തയ്യാറാക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ഉണ്ടാകുന്ന nitrosamine എന്ന രാസവസ്തുവും കാന്‍സറിനു കാരണമാകാമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. മാംസം കേടുവരാതിരിക്കാന്‍ ഉപയോഗിക്കുന്ന ിശൃേമലേ എന്ന രാസവസ്തു ആമാശയത്തിലെ അമ്ലവുമായി പ്രതിപ്രവര്‍ത്തിച്ച് nitrosamine ആയി മാറുകയും ഇത് ആമാശയ കാന്‍സറിന് വഴിതെളിക്കുകയും ചെയ്യുന്നു. 5.ധാന്യങ്ങള്‍ കേടുവരാതിരിക്കാനും പച്ചക്കറികള്‍, ഇലക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍, പഴങ്ങള്‍ ഇവ കൃഷി ചെയ്യുമ്പോള്‍ ഉപയോഗിക്കുന്നതുമായ കീടനാശിനികള്‍ വളരെയധികം അപകടകാരികളാണ്. ഏതാണ്ട് രണ്ടു ശതമാനത്തോളം കാന്‍സറിന്റെ ഉത്ഭവം ഇതുമൂലമാകാമെന്നാണ് ശാസ്ത്രജ്ഞന്മാരുടെ നിഗമനം. ആയതിനാല്‍ പച്ചക്കറികള്‍ തുടങ്ങിയവയെല്ലാം വൃത്തിയായി കഴുകി മാലിന്യങ്ങള്‍ നിശ്ശേഷം മാറ്റിയതിനുശേഷമേ ഉപയോഗിക്കാവൂ. 6.നിലക്കടലയില്‍ കണ്ടുവരുന്ന പൂപ്പല്‍ (Aflotoxine) കാന്‍സറിനു കാരണമായേക്കാം. 7.കൃത്രിമ മധുരസാധനങ്ങള്‍, ഭക്ഷണപദാര്‍ത്ഥങ്ങളില്‍ കലര്‍ത്തിയിട്ടുള്ള കൃത്രിമ നിറങ്ങള്‍ എന്നിവ കാന്‍സര്‍കാരകരാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ കാണുന്നു. കൃത്രിമ മധുരസാധനങ്ങളായ ഊഹലശി, ഇ്യരഹമാമലേ, സാക്കറിന്‍, എന്നിവയും കൃത്രിമ നിറങ്ങളും കാന്‍സര്‍ ഉണ്ടാക്കാന്‍ സാധ്യത ഉള്ളവയാണെന്നറിഞ്ഞ് ബോധപൂര്‍വം വര്‍ജ്ജിക്കേണ്ടതാണ്. എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍, ഈ കൃത്രിമ മധുര പദാര്‍ത്ഥങ്ങള്‍, മൂത്രസഞ്ചിയില്‍ കാന്‍സര്‍ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും മനുഷ്യരില്‍ ഇവ കാന്‍സര്‍ ഉണ്ടാക്കുമെന്ന് സ്ഥിരീകരിക്കാന്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് അധുനാതന പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വീട്ടിലെ ഫര്‍ണിച്ചറുകളും തറയും മിനുസപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഹൈട്രോബെന്‍സീനും ഭക്ഷ്യവസ്തുക്കള്‍ കേടുകൂടാതിരിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മല്‍ ഡീഹൈഡും കാന്‍സറിലേക്കു നയിക്കാം. ഗൃഹനിര്‍മാണത്തിനുപയോഗിക്കുന്ന ആസ്ബസ്റ്റോസിന്റെ പൊടി ശ്വാസകോശകാന്‍സറിനു കാരണമായേക്കാമെന്ന് ശാസ്ത്രീയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. മാംസാഹാരത്തിന്റെ അമിതമായ ഉപയോഗം കാന്‍സറിനെ വിളിച്ചുവരുത്തും. മാംസാഹാരപ്രിയരില്‍ ആമാശയകാന്‍സര്‍ സാധ്യത കൂടുതലാണെന്ന് കേംബ്രിഡ്ജിലെ ഹ്യൂമന്‍ റിസോഴ്‌സസ് യൂണിറ്റിലെ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ചുവന്നമാംസ(Red meat) ത്തിലെ ഘടകങ്ങള്‍ ഉചഅ യ്ക്കു തകരാറുണ്ടാക്കുന്നു വെന്നാണ് കണ്ടെത്തല്‍. മാംസാഹാരികളുടെ കുടലില്‍ കാണുന്ന നൈട്രോസോ സംയുക്തങ്ങള്‍ ഉചഅ യുമായി ചേരുന്നു. ഇതു കോശഘടനയില്‍ അസ്ഥിരതയുണ്ടാക്കുന്നതാണ് കാന്‍സറിനു കാരണം. ദിവസം രണ്ടു നേരം മാംസം പതിവാക്കിയവരില്‍ കാന്‍സര്‍സാധ്യത മുപ്പത്തഞ്ചു ശതമാനം കൂടുതലാണെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഒരു കാരണവശാലും ഒരുദിവസം എണ്‍പതു ഗ്രാമില്‍ കൂടുതല്‍ മാംസം കഴിക്കരുതെന്ന് ആരോഗ്യ വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു. പൊതുവെ ശാരീരികാദ്ധ്വാനം കുറഞ്ഞ വിഭാഗക്കാരായ സ്ത്രീകളില്‍ അന്‍പതു ഗ്രാമാണ് അനുവദനീയമായ അളവ്. കാന്‍സര്‍ - മുന്‍കൂട്ടി അറിയാന്‍ ലോകജനതയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന മാരകരോഗങ്ങളില്‍ ഒന്നായി കാന്‍സര്‍ മാറിക്കഴിഞ്ഞു. കാന്‍സര്‍ ഉണ്ടാകുന്നതിന്റെ യഥാര്‍ത്ഥ കാരണം ഇന്നും അജ്ഞാതമാണെങ്കിലും, കാന്‍സര്‍ നേരത്തേ കണ്ടുപിടിക്കപ്പെട്ടാല്‍ പൂര്‍ണരോഗ വിമുക്തിയ്ക്കും ചികിത്സയുടെ തീവ്രത കുറയ്ക്കുന്നതിനും ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ ഒട്ടൊക്കെ ലഘൂകരിക്കുന്നതിനും ഇതു സഹായിക്കുമെന്നുള്ളതില്‍ രണ്ടുപക്ഷമില്ല. കാന്‍സര്‍ നേരത്തെ കണ്ടുപിടിക്കാനുള്ള വഴികള്‍ എന്തൊക്കെയെന്നു നോക്കാം. പലരും ധരിച്ചിരിക്കുന്നതുപോലെ, പ്രമേഹം കണ്ടുപിടിക്കുന്നതുപോലെയോ, 'ഹെപ്പറ്റൈറ്റിസ്'കണ്ടുപിടിക്കുന്നതുപോലെയോ ഉള്ള ഒരു ടെസ്റ്റ് കാന്‍സറിന് നിലവിലില്ല. മനുഷ്യശരീരത്തിലെ വിവിധ അവയവങ്ങളിലെ പല കലകളിലായി ഉദ്ദേശം ഇരുന്നൂറ്റി അന്‍പതില്‍ പരം കാന്‍സറുകള്‍ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒന്നോ ഒരു ഡസന്‍ തന്നെയോ ടെസ്റ്റുകളോ പരിശോധനയോ വഴി ശരീരത്തിലുണ്ടാകാന്‍ സാധ്യതയുള്ള കാന്‍സറുകളെ മുഴുവന്‍ നേരത്തെ നിര്‍ണയിക്കാന്‍ എളുപ്പമല്ല. ഓരോ രോഗിയുടേയും വിശദമായ ശരീരപരിശോധന കുടുംബചരിത്രവും ജീവിതശൈലിയും മനസ്സിലാക്കിയതിനുശേഷം അയാള്‍ക്കുണ്ടാകാന്‍ സാധ്യതയുള്ള ഒന്നോ രണ്ടോ തരം കാന്‍സറുകള്‍ ഉണ്ടോ എന്നറിയാനുള്ള പരിശോധനകളാണ് സാധാരണ നേരത്തേയുള്ള കാന്‍സര്‍ രോഗനിര്‍ണയത്തിനായി ചെയ്യുന്നത്. കാന്‍സര്‍ നേരത്തെ നിര്‍ണയിക്കാന്‍ ഏറ്റവും പ്രധാനമായ പ്രക്രിയ പരിചയ സമ്പന്നനായ ഒരു ഡോക്ടര്‍ നടത്തുന്ന ശാരീരിക പരിശോധനയാണ്. ശരീരത്തിന്റെ പുറമേ ഉള്ളവയും അന്നപഥം,ശ്വാസകോശങ്ങള്‍, മൂത്രസഞ്ചി മുതലായ ഭാഗങ്ങളിലുണ്ടാകുന്ന കാന്‍സറുകളും കണ്ടുപിടിക്കാന്‍ ഈ ഭാഗങ്ങള്‍ നേരിട്ടുകാണാന്‍ ഉപയോഗിക്കുന്ന endoscope-കള്‍ ഉപയോഗപ്പെടുത്തുന്നു. ശാരീരിക പരിശോധനയ്ക്കുശേഷം സംശയരഹിതമായി കാന്‍സര്‍ ഉണ്ടോ എന്നു നിര്‍ണയിക്കുന്നതിനുള്ള പ്രസക്തമായ ടെസ്റ്റുകള്‍ നടത്തുന്നു. കാന്‍സര്‍ സ്ഥിരീകരിക്കുന്നതിനുള്ള പ്രധാന പരിശോധന Biopsy ആണ്. സംശയം തോന്നുന്ന ഭാഗത്തു നിന്നും ദശ നീക്കം ചെയ്ത് പരിശോധനയ്ക്കു വിധേയമാക്കുന്നു. ഈ പരിശോധനയോടെ കാന്‍സറിന്റെ തരവും ഉപവിഭാഗവും മറ്റു പ്രത്യേകതകളും മനസ്സിലാക്കാന്‍ സാധിക്കും. ചികിത്സ നിര്‍ണയിക്കുന്നത് പലപ്പോഴും ഈ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ്. ശരീരത്തിലുണ്ടാകുന്ന മുഴകള്‍ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു പരിശോധിക്കുന്നതിനു പകരം ഒരു സൂചി ഉള്ളില്‍ കടത്തി മുഴയില്‍ നിന്ന് ആവശ്യമായ കലകളോ, ദ്രാവകമോ വലിച്ചെടുത്ത് പരിശോധിക്കുന്ന പ്രക്രിയയ്ക്ക് Fine Needle Aspiration Cytology (FNAC) എന്നു പറയുന്നു. പല ഘട്ടങ്ങളിലും എചഅഇ ചെയ്താല്‍ ഒരു ആശീു്യെ പരിശോധന ഒഴിവാക്കാന്‍ കഴിയും. ഗര്‍ഭാശയഗളകാന്‍സറോ, കാന്‍സറിനു മുന്നോടിയായി കോശങ്ങളിലുണ്ടാകുന്ന വ്യതിയാനങ്ങളോ കണ്ടുപിടിക്കാന്‍ ചെയ്യുന്ന പരിശോധനയാണ് Pap Smear Test. ഗര്‍ഭാശയഗളത്തില്‍ നിന്നും കൊഴിഞ്ഞുവീഴുന്ന കോശങ്ങളെ spatulaഉപയോഗിച്ച് വടിച്ചെടുത്ത് നിറങ്ങള്‍ നല്‍കി നിരീക്ഷിക്കുന്ന ഈ ടെസ്റ്റ് ഗര്‍ഭാശയഗളത്തില്‍ ബാധിക്കുന്ന പല രോഗങ്ങളും നിര്‍ണയിക്കുന്നതിനുതകുന്നതാണ്. രക്തത്തിലെ കാന്‍സര്‍ (ഘൗസലാശമ) കണ്ടുപിടിക്കാന്‍ സാധാരണ രക്ത പരിശോധന കൊണ്ടു കഴിയും. രക്തത്തിലെ കാന്‍സറിന്റെ അനന്തര വിഭാഗങ്ങള്‍ കണ്ടുപിടിക്കുന്നതിന് മജ്ജ എടുത്ത് പരിശോധിക്കേണ്ടതായി വരും. രക്തത്തിന്റെ ചില ഘടകങ്ങളുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ കാന്‍സര്‍ കണ്ടുപിടിക്കാന്‍ വളരെ സഹായകരമാണ്. മള്‍ട്ടിപ്പിള്‍ മൈലോമ എന്ന കാന്‍സര്‍രോഗമുള്ളവരില്‍ മൈലോമ പ്രോട്ടീനുകള്‍ കൂടുതലായി കാണപ്പെടുന്നു. പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ കാന്‍സര്‍ ബാധിച്ചവര്‍ക്ക് Prostate Specific Antigen (PSA)ഉം അസ്ഥിയിലെ കാന്‍സര്‍ ഉള്ളവര്‍ക്ക് അഹസമഹശില ഫോസ്‌ഫേറ്റ്‌സും ക്രമാതീതമായി വര്‍ധിക്കുന്നു. പ്രതിരൂപപഠനരംഗത്തുണ്ടായിട്ടുള്ള (Imageology) നൂതന സമ്പ്രദായങ്ങള്‍ കാന്‍സര്‍ രോഗത്തിന്റെയും രോഗവ്യാപ്തിയുടെയും നിര്‍ണയത്തിന് വളരെ ഉപയോഗപ്രദമാണ്. സാധാരണ തൃമ്യ ഉപയോഗിച്ച് ശ്വാസകോശത്തിലും അസ്ഥിയിലും കാന്‍സര്‍ ബന്ധിതമായ പല മാറ്റങ്ങളും കണ്ടുപിടിക്കാന്‍ സാധിക്കും. C.T. സ്‌കാനുകള്‍ ഉപയോഗിച്ചുള്ള പരിശോധന ട്യൂമറിന്റെ വിശദാംശങ്ങള്‍ മനസ്സിലാക്കാനുപകരിക്കുന്നു. കാന്തവീചികളുപയോഗിച്ചുള്ള പരിശോധന (MRI)മാംസളമായ ശരീരഭാഗങ്ങളിലെ വ്യതിയാനങ്ങള്‍ മനസ്സിലാക്കാന്‍ സഹായകമാണ്. PET (Positron Emission Tomography) Scan എന്ന നൂതന സമ്പ്രദായം കാന്‍സര്‍ ബാധിച്ച കോശങ്ങളെ പ്രാരംഭദശയില്‍ത്തന്നെ കണ്ടുപിടിക്കുന്നതിനും അവയുടെ പ്രത്യേക സ്വഭാവവൈശിഷ്ട്യങ്ങള്‍ മനസ്സിലാക്കുന്നതിനും സഹായിക്കുന്നു. രോഗവ്യാപ്തി നിര്‍ണയിക്കാന്‍ പലതരം കാന്‍സറുകള്‍ക്കും റേഡിയോ ആക്ടീവ് ഐസോടോപ്പുകള്‍ നല്‍കി, ഗാമാകാമറയുടെ സഹായത്തോടുകൂടി പഠനങ്ങള്‍ നടത്താം. കാന്‍സര്‍ ബാധിച്ച കോശങ്ങള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കു വ്യാപിച്ചിട്ടുണ്ടോ എന്നറിയാന്‍ ഈ പഠനങ്ങള്‍ സഹായകമാണ്. അതിവേഗത്തില്‍ വിഭജിച്ചുകൊണ്ടിരിക്കുന്ന കാന്‍സര്‍ കോശങ്ങള്‍ ചില അവസരത്തില്‍ പ്രത്യേകതരം രാസപദാര്‍ത്ഥങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവയെ Tumour Markers എന്നു പറയുന്നു. ഇവയെ കണ്ടുപിടിച്ച് രോഗനിര്‍ണയം നടത്തുന്നതിനും ചികിത്സയുടെ പ്രതികരണം (Treatment Response) മനസ്സിലാക്കുന്നതിനും സാധിക്കും. മേല്‍ വിവരിച്ച മാര്‍ഗങ്ങള്‍ കൂടാതെ ഗവേഷണാടിസ്ഥാനത്തിലുപയോഗിക്കുന്ന അനേകതരം രോഗനിര്‍ണയമാര്‍ഗങ്ങളുണ്ട്. ഇവയില്‍ പലതും കാന്‍സര്‍ ഉണ്ടോ എന്ന് പരോക്ഷമായി കണ്ടുപിടിക്കുന്നതിന് സഹായിക്കുന്നവയാണ്. രോഗചികിത്സയുടെ ഫലം പ്രവചിക്കുന്നതിന് ഇവയില്‍ ചിലവ ഉപയോഗപ്പെടുത്തുന്നു. ഇതില്‍ നിന്നും കാന്‍സര്‍ നേരത്തെ അറിയുന്നതിന് ഒരൊറ്റ പരിശോധന മാത്രമായി നിലവിലില്ല എന്നു വ്യക്തമാണല്ലോ. എന്നിരുന്നാലും ഓരോ തരം കാന്‍സറിനും പരക്കെ അംഗീകരിക്കപ്പെട്ട പരിശോധനകള്‍ നടത്തുകയാണെങ്കില്‍ കാന്‍സര്‍ ഏറെക്കുറെ നേരത്തെ തന്നെ കണ്ടെത്താന്‍ കഴിയുമെന്ന് പറയാം. പൊതുവേ പറഞ്ഞാല്‍ മുപ്പത്തിയഞ്ചു വയസ്സു കഴിഞ്ഞ സ്ത്രീകളും നാല്‍പ്പത് വയസ്സുകഴിഞ്ഞ പുരുഷന്മാരും ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തി തുടര്‍നടപടി കൈക്കൊള്ളേണ്ടതാണ്. നാല്‍പ്പതു വയസ്സുകഴിഞ്ഞ പുരുഷന്മാര്‍ വര്‍ഷത്തിലൊരിക്കല്‍ കാന്‍സറുമായി ബന്ധപ്പെട്ട ശാരീരിക പരിശോധനയ്ക്കു വിധേയരാകണം. ഗര്‍ഭാശയഗളകാന്‍സര്‍ കണ്ടുപിടിക്കാന്‍ മുപ്പത്തിയഞ്ചു വയസ്സുകഴിഞ്ഞ വിവാഹിതരായ സ്ത്രീകള്‍ വര്‍ഷത്തിലൊരിക്കല്‍ ജമു ടാലമൃ ഠലേെ നടത്തണം. കൂടാതെ അമിതമായ വെള്ളപോക്ക്, രക്തം കലര്‍ന്ന വെള്ളപോക്ക്,സംഭോഗാനന്തര രക്തസ്രാവം എന്നീ ലക്ഷണങ്ങളുള്ള സ്ത്രീകളും പാപ്പ്‌സ്മിയര്‍ പരിശോധന നടത്തേണ്ടതാണ്.