Contact Us Donate Now

എബോളക്ക് മുമ്പില്‍ പകച്ചു നില്‍ക്കുന്ന ലോകം

ഡോ. ഇ എന്‍ അബ്ദുല്ലത്വീഫ്(അസോസിയേറ്റ് പ്രൊഫസര്‍, മെഡി. കോളജ്, കോഴിക്കോട്)

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സംഹാര താണ്ഡവമാടുന്ന എബോള വൈറസ് അതിമാരകമായ രോഗം പരത്തിക്കൊണ്ടിരിക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നു മറ്റ് രാജ്യങ്ങളിലേക്കുള്ള വ്യാപനം തടയാന്‍ മാര്‍ഗങ്ങളില്ലാതെ ലോക രാഷ്ട്രങ്ങള്‍പകച്ചുനില്‍ക്കുന്നു. ഈ രോഗം പിടിപെടുന്ന 90 ശതമാനം പേരിലും മരണ സാധ്യത കൂടുതലാണ്. 1976 ല്‍ സുഡാനിലെ നസാറ കോക്കോ റിപ്പബ്ലിക്കിലെ യാമ്പൂകൂ ഗ്രാമത്തിലാണ് ഇത് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. യാമ്പൂകൂ ഗ്രാമത്തിനടുത്തുകൂടി ഒഴുകുന്ന എബോള അരുവിയുടെ പേരുമായി ബന്ധപ്പെട്ടാണ് ഇതിന് എബോള വൈറസ് എന്ന പേര് വന്നത്.
ബുന്‍ഡിബൂഗ്യോ എബോള വൈറസ്(ആൗിറശയൗഴ്യീ ഋയീഹമ ഢശൃൗ)െ സയര്‍(ദമശൃല ഋയീഹമ ഢശൃൗ)െ റൈസ്റ്റന്‍(ഞലേെീി ഋയീഹമ ഢശൃൗ)െ സുഡാന്‍(ടൗറമി ഋയീഹമ ഢശൃൗ)െ തായ്‌ഫോറസ്റ്റ്(ഠമശ എീൃലേെ ഋയീഹമ ഢശൃൗ)െ എന്നിവയാണ് അറിയപ്പെട്ട വൈറസ് ഉപവിഭാഗങ്ങള്‍. ലൈബീരിയ, സിയറലിയോണ്‍, ഗിനി, നൈജീരിയ എന്നീ രാജ്യങ്ങളില്‍ ആയിരത്തോളം ആളുകള്‍ ഇതിനകം രോഗം ബാധിച്ച് മരിച്ചു. രണ്ടായിരത്തോളം പേര്‍ ചികിത്സയിലാണ്.
എബോള ബാധിത രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കര്‍ശന യാത്രാ നിര്‍ദേശങ്ങളാണ് ലോകാരോഗ്യ സംഘടന മുന്നോട്ട് വെച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ എബോള റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി അറിയിച്ചിട്ടുണ്ട്. എന്നാല്‍ പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ ഏതാണ്ട്45,000 ത്തോളം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നു എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.
രോഗ സംക്രമണം
രോഗം ബാധിച്ച ചിമ്പാന്‍സി, ഗോറില്ല, വവ്വാല്‍, കുരങ്ങ്, മുള്ളന്‍പന്നി, മാന്‍ തുടങ്ങിയ ജീവികളുടെ രക്തത്തില്‍ നിന്നും മറ്റു സ്രവങ്ങളില്‍ നിന്നുമാണ് എബോള രോഗം മനുഷ്യന് പിടിപെട്ടത്. രോഗം ബാധിച്ച ആളുകളുമായി ഇടപഴകുമ്പോള്‍ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ ദേഹത്ത് പുരളുമ്പോഴാണ് രോഗം ബാധിക്കുന്നത്. എബോള ബാധ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധ വരുന്നുണ്ട്.
രോഗ നിര്‍ണയം
എലിസ ടെസ്റ്റ്, ആന്റിജന്‍ ഡിറ്റക്ഷന്‍ ടെസ്റ്റ്, ആര്‍ ടി- പി സി ആര്‍ ഇലക്‌ട്രോണ്‍ മൈക്രോസ്‌കോപി എന്നിവയാണ് രോഗ നിര്‍ണയ ടെസ്റ്റുകള്‍.
രോഗ ലക്ഷണങ്ങള്‍
പനി, ക്ഷീണം, തലവേദന, പേശി വേദന, തൊണ്ടവേദന, ശരീരത്തില്‍ പാടുകള്‍ പ്രത്യക്ഷപ്പെടല്‍, ഛര്‍ദി, വയറിളക്കം, കരളിന്റെയും വൃക്കയുടെയും പ്രവര്‍ത്തനം തകരാറിലാകല്‍, ആന്തരിക- ബാഹ്യ രക്തസ്രാവം, രക്താണുക്കളുടെ എണ്ണം കുറയുക എന്നിവ രോഗ ലക്ഷണങ്ങളാണ്. അണുബാധ ഉണ്ടായതു മുതല്‍ മൂന്ന് ആഴ്ചകളില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.

ചികിത്സയും 
പ്രതിരോധവും
കൃത്യമായ ചികിത്സയോ കുത്തിവെപ്പുകളോ എബോളക്കെതിരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. രോഗികള്‍ ഉപയോഗിച്ച വസ്തുക്കള്‍ സ്പര്‍ശിക്കുന്നതുകൊണ്ടോ നീന്തല്‍ കുളം ഉപയോഗിക്കുന്നതുകൊണ്ടോ കൊതുകിലൂടെയോ രോഗം പകരില്ല. രോഗബാധിതരുമായി നേരിട്ട് സമ്പര്‍ക്കംപുലര്‍ത്താതിരിക്കുക, കൈയുറകള്‍ ധരിക്കുക, കൈകള്‍ തുടര്‍ച്ചയായി കഴുകുക തുടങ്ങിയവയാണ് പ്രധാന പ്രതിരോധ മാര്‍ഗങ്ങള്‍.

 www.sirajlive.com

Donate your blood

HEALTH AWARENESS

KARUNA COMMITTIE

WEB ORGANISED

DOCUMENTARY