സമാശ്വാസത്തിന്റെ സാന്ത്വന കേന്ദ്രം 'കരുണാഭവന്' നാടിന് സമര്പ്പിച്ചു

രോഗപീഡകളാല് വേദനയനുഭവിക്കുന്ന ആയിരങ്ങള്ക്ക തണലേകാന് സമാശ്വാസത്തിന്റെ സാന്ത്വന കേന്ദ്രം 'കരുണാഭവന്' നാടിന് സമര്പ്പിച്ചു. പുതുതായി നിര്മ്മിച്ച മാറഞ്ചേരി കരുണ പെയിന് പാലിയേറ്റീവ് കെയര് സൊസൈറ്റിയുടെ ആസ്ഥാന മന്ദിരത്തിന്റെ ഗ്രൗണ്ട് ഫ്ളോറിന്റെ ഉദ്ഘാടനം ശ്രീ. ഇ.ടി.മുഹമ്മദ് ബഷീര്.എം.പി നിര്വ്വഹിച്ചു. ചെയ്തു. ശ്രീ.പി.ശ്രീരാമകൃഷ്ണന് എം.എല്.എ അധ്യക്ഷനായിരുന്നു. കരുണ യുടെ ഗതകാല സ്മരണകള് അയവിറക്കുന്ന സാവനീര് 'ലാളനം' മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.സിന്ധു കരുണ പ്രസിഡന്റ് ടി.അബ്ദുവിന് നല്കി പ്രകാശനം ചെയ്തു. ആഗോളജാലകത്തില് കരുണയുടെ സ്പന്ദനങ്ങളെത്തിക്കുന്ന 'www.karunamaranchery.com' വെബ്സൈറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര് എ.എം രോഹിത് നിര്വ്വഹിച്ചു.

ജനപ്രതിനിധികള്, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്, കരുണയുടെ സ്നേഹസ്പര്ശമേറ്റ രോഗികള്, അവരുടെ കുടുംബാംഗങ്ങള്, കരുണക്ക് കരുത്ത് പകര്ന്ന അഭ്യുദയ കാംക്ഷികള്, വിദ്യാര്ത്ഥികള് തുടങ്ങിയവരുടെ നിറസാന്നിധ്യം കൊണ്ട് നാടിന്റെ ഉത്സവ പ്രതീതി വിളിച്ചോതുന്നതായിരുന്നു ഉദ്ഘാടന ചടങ്ങ്.

പി.ടി.അജയ് മോഹന്, അശ്റഫ് കോക്കൂര്, പി.പി.സുനീര്, എം.വിജയന്. ടി.കെ.അബ്ദു റഷീദ്, ഷംസു കല്ലാട്ടേല്, എം.വി.ശ്രീധരന്മാസ്റ്റര്, എ.പി.വാസു, കദീജ മൂത്തേടത്ത്, അബൂബക്കര് പെരുമ്പടപ്പ്, ഫസീല തരകത്ത്, ആസ്യ യൂസഫ്, ജിനസുബ്രുമണ്യന്, മുഹമ്മദ് പൊനാനി, എം.ടി.ബഷീര്, ഇസ്മയില് വടമുക്ക്, റഫീക്ക് മാറഞ്ചേരി, സി. മുഹമ്മദ് മാസ്റ്റര്, സി.എം.ഇബ്രാഹിം, എന്നിവര് ആശംസകള് നേര്ന്ന് സംസാരിച്ചു.

കുണാഭവന് പ്ലാന് തയ്യാറാക്കുകയും നിര്മ്മാണ മേല്നോട്ടം വഹിക്കുകയും ചെയ്ത ഇഖ്ബാല് അസോസിയേറ്റ്സ് ഉടമ മഠത്തിക്കാട്ടില് ഇഖ്ബാല്, നിര്മ്മാണ പവൃത്തികള് പൂര്ത്തീകരിച്ച പുല്ലയില് മുസ്തഫ, സാദ്ധാര്ത്ഥന് എന്നിവര്ക്കുള്ള ഉപഹാരം ടി .എ മുഹമ്മദ് ശരീഫ് വിതരണം ചെയ്തു.

കരുണെ സെക്രട്ടറി വി.ഇസ്മയില് മാസ്റ്റര് സ്വാഗതവും ട്രഷറര് ഇ.അബദുനാസര് നന്ദിയും പറഞ്ഞു.