'കരുണ' സ്‌നേഹസംഗമം നവ്യാനുഭവമായി - 2013 ഡിസംബര്‍ 29 ഞായര്‍

മാറഞ്ചേരി:. പെരുമ്പടപ്പ്,വെളിയംങ്കോട്,മാഞ്ചേരി പഞ്ചായത്തുകളില്‍ നിന്നും വേദനകളും വ്യഥകളും മറന്ന്‌ സ്‌നേഹം പങ്ക്‌ വെക്കാന്‍ 'കരുണാഭവന്റെ' മുറ്റത്ത്‌ അവരൊത്തു കൂടി. നട്ടെല്ലിന്‌ ക്ഷതം പറ്റിയവര്‍, ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നവര്‍, മാനസിക വിഷമതയനുഭവിക്കുന്നവര്‍, അപസ്‌മാരരോഗികള്‍, ദീര്‍ഘകാലമായി കിടപ്പിലായവര്‍, വൃക്കരോഗികള്‍ തുടങ്ങി കരുണയുടെ സാന്ത്വന പരിചരണം സ്വീകരിക്കുന്ന രോഗികളായിരുന്നു ഭൂരിഭാഗവും. രോഗബാധിതരായി വീടിന്റെ ചുമരുകള്‍ക്കിടയില്‍ ദീര്‍ഘകാലമായി പുറംലോകം കാണാതെ നീറിക്കഴിയുന്നവരുമുണ്ട്‌ അവരില്‍. കരുണാഭവന്‍ പരിസരത്ത സജ്ജമാക്കിയ പന്തലായിരുന്നു ഈ സ്‌നേഹസംഗമ വേദി. 'കരുണ' വളണ്ടിയര്‍മാരുടെ സഹായത്തോടെയും കുടുംബത്തോടൊപ്പമൊക്കെയായി വിവിധ വാഹനങ്ങളിലായി കാലത്ത്‌ തന്നെ അവരെത്തിത്തുടങ്ങി. പലരും വാഹനത്തില്‍ നിന്ന്‌ നേരെ വീല്‍ചെയറിലേക്ക്‌. ചിലര്‍ വന്നത്‌ കരുണയുടെ ആംബുലന്‍സില്‍, അവരെ പ്രത്യേകം ഒരുക്കിയ കട്ടിലിലേക്ക്‌ എടുത്തു കിടത്തി. പുറംലോകം കാണാനായതിനേക്കാള്‍ ദു:ഖവും ദുരിതവും അനുഭവിക്കുന്ന തങ്ങളെപ്പോലെയുള്ള ആയിരങ്ങള്‍ക്ക്‌ തുണയേകാന്‍ ഒരുങ്ങി നില്‍ക്കുന്ന 'കരുണാഭവന്‍' നേരില്‍ കണ്ടതിന്റെ ആത്മനിര്‍വൃതിയിലായിരുന്നു അവര്‍.

പത്ത്‌ മണിയോടെ രോഗികള്‍, ബന്ധുക്കള്‍, കരുണ വളണ്ടിയര്‍മാര്‍, നഴ്‌സുമാര്‍, കരുണയുടെ അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവരെക്കൊണ്ട്‌ പന്തല്‍ നിറഞ്ഞു കവിഞ്ഞു. 10.45. സ്‌നേഹസംഗമത്തിന് തുടക്കം കരുണയുടെ സെക്ര'റി വി.ഇസ്മായില്‍ മാസ്റ്ററുരുടെ ഹൃസ്വമായ ആമുഖഭാഷണം, മുന്‍ ത്വന്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലൊളി മുഹമ്മദ് കു'ി, പൊാനി എം.എല്‍.എ.പി.ശ്രീരാമകൃഷണന്‍ മാറഞ്ചേരി പഞ്ചായത്ത് പ്രസിഡഅഡ്വ:സിന്ധു,വൈസ് പ്രസിഡന്റ് എം.വിജയന്‍,സാമൂഹ്യ- ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് പ്രശസ്തയായി അവാര്‍ഡുകള്‍ വാരികൂ'ിയ മാറഞ്ചേരിയുടെ വേറെരു സന്തതി ശ്രീമതി ഷീബ അമീര്‍,എര്‍ണാകുളം ഡി.വൈ.എസ്.പിയും എരമംഗലം സ്വദേശിയുമയ കെ.അബ്ദുല്‍ഖാദര്‍ മലപ്പുറം ഡി.വൈ.എസ് പിയും കാളാച്ചാല്‍ സ്വദേശിയുമായ കെ.അബ്ദുല്‍ ഖാദര്‍ ഡോക്ടര്‍ അബ്ദുല്ലത്തീഫ് ജില്ലാപഞ്ചായത്ത് സെക്ര'റി എ അബ്ദുലത്തീഫ്, ന്‍എം.വി.ശ്രീധരന്‍ മാസ്റ്റര്‍, കെ.എം.എം ഇംഗ്ലീഷ് മീഡിയംസ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ശംശുദ്ധീന്‍ സ്‌നേഹസംഗമം സ്വാഗതസംഘം ചെയര്‍മാന്‍ എ.കബീര്‍, എിവരുടെ അഭിവാദ്യങ്ങള്‍

കരുണയുടെ സൈക്യാട്രി വിഭാഗത്തില്‍ ചികിത്സ കൊണ്ട് ദിശാബോധം വ ഡെകെയറില്‍ പങ്കെടുക്കുവരുടെ പ്രത്യേക പ്രാര്‍ത്ഥനാഗാനം എല്ലാവരുടേയും കണ്ണ് ഈറനണ്ണിയിച്ചു.സിനിമാപിന്നണി ഗായകന്‍ വിശ്വം എടപ്പാളിന്റെ ഗാനങ്ങളോടെ കലാപരിപാടികള്‍ക്ക് തുടക്കം.3 വയസ്സില്‍ കണ്ണ് നഷ്ടപ്പെ' സി.വി.എ ബാധിച്ച കരുണയുടെ സാന്ത്വന പരിചരണത്തിലൂടെ ചെറുതായി മുക്തി നേടി വരുു റഫീഖ് പാലപ്പെ'ിയുടെ വിശ്വന്റെ കൂടെയുള്ള ഗാനാലാപംസസ്സിന് ഹരം പകര്‍ന്നു.പഞ്ചായത്തിനു അകത്തും പുറത്തുമുള്ള കാലാകാരന്മാര്‍,കലാപരിപാടികള്‍ അവരുടെ കലാപ്രകടനങ്ങള്‍ തുടരുകയായി.

സ്‌നേഹസംഗമം വീക്ഷിക്കാനും ആശിര്‍വദിക്കാനും ഇടക്കിടെ എത്തിയ അഥിതികളുടെ വേലിയേറ്റം. അവരുടെ ആത്മധൈര്യം പകരു മൊഴി മുത്തുകള്‍. ഖത്തര്‍മാറഞ്ചേരി പ്രവാസി സമൂഹം( ങഅജഇഛ) സംഗമത്തില്‍ അഭ്യവാദ്യങ്ങള്‍ അിറയിച്ചികൊണ്ട് അയച്ചു ത സന്ദേശം എ.മുഹമ്മദ് മാസ്റ്റര്‍ നിറഞ്ഞ സദസ്സില്‍ വായിച്ചു.

എം.എല്‍.എ.ശ്രീരാമകൃഷ്ണനോടപ്പം ഉച്ചഭക്ഷണം.അതവര്‍ക്ക് കൂടുതല്‍ കരുത്ത് പകര്‍ു.പന്തലിലും പരിസരത്തും ഒരുക്കിയ സൗകര്യങ്ങളില്‍ എല്ലാവരും ഒരുമിച്ച്‌ ഭക്ഷണം കഴിച്ചു തുടങ്ങി. കട്ടിലില്‍ കിടക്കുന്നവര്‍ക്ക്‌ വളണ്ടിയര്‍മാരുടെ സഹായത്തോടെ ബന്ധുക്കള്‍ വാരിക്കൊടുക്കുന്നു. പലരും ഭക്ഷണം കഴിക്കുന്നത്‌ വീല്‍ചെയറിലിരുന്നു തന്നെ. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പ്ലാവില്‍ നിന്ന്‌ വീണ്‌ നട്ടൈല്ലിന്‌ ക്ഷതമേറ്റ്‌ കിടപ്പിലായിരുന്ന കാഞ്ഞിരമുക്ക്‌ സ്വദേശി രാജേഷ്‌ വീല്‍ചെയറിലിരുന്ന്‌ ഭക്ഷണം കഴിക്കാനായതിനെ സൗഭാഗ്യമായിക്കാണുന്നു. കഴിഞ്ഞ അഞ്ച്‌ വര്‍ഷക്കാലത്തെ 'കരുണ'യുടെ നിരന്തര പരിചരണവും കോഴിക്കോട്‌ ഐ.പി.എം ലെ ഫിസിയോതെറാപ്പിയും മൂലം ഇരുന്ന്‌ ഭക്ഷണം കഴിക്കുന്ന അവസ്ഥയിലേക്കുള്ള മാറ്റത്തെ ഒരു പുനര്‍ജന്‍മമായാണ്‌ രാജേഷ്‌ കരുതുന്നത്‌. ഭക്ഷണശേഷവും പരിചയപ്പെട്ടും സ്‌നേഹം കൈമാറിയും അനുഭവങ്ങള്‍ പങ്കുവെച്ചും പാട്ടുപാടിയും അവര്‍ ഒത്തുചേരല്‍ അവിസ്‌മരണീയമാക്കിക്കൊണ്ടിരുന്നു. സദസ്സിന്‌ ആഹ്ലാദവും അത്‌ഭുദവും പകര്‍ന്ന കലാപരിപാടികള്‍ വൈകുന്നേരം നാല്‌ മണി വരെ തുടര്‍ന്നു. ബന്ധുക്കള്‍ക്ക്‌ പോകാന്‍ തിടുക്കമായി, രോഗികള്‍ക്ക്‌ പോകാന്‍ താത്‌പര്യമില്ല. വരാന്‍ മടിച്ചവര്‍ പോലും തിരിച്ചു പോകാന്‍ വിമുഖരായ കാഴ്‌ച. വീണ്ടുമൊരൊത്തുചേരലിന്‌ വൈകാതെ വഴിയൊരുക്കുമെന്ന വാഗ്‌ദാനമാണ്‌ അവരുടെ മനസ്സിനെ അല്‍പമെങ്കിലും മാറ്റമുണ്ടാക്കിയത്‌.

കണ്ണീരാലുതിര്‍ന്ന നെടുവീര്‍പ്പുകളെ ആനന്ദമാക്കി മാറ്റി സ്‌നേഹത്തിന്റെ പ്രകാശം പരത്തി സൗഹൃദത്തിന്റെ നിലാച്ചിരിയുമായി അവര്‍ യാത്രയായി... വീണ്ടുമൊരു സ്‌നേഹസംഗമത്തിന്‌ വേഗം ഇടവരട്ടെ എന്ന പ്രാര്‍ത്ഥനയോടെ........