മാറഞ്ചേരി:. പെരുമ്പടപ്പ്,വെളിയംങ്കോട്,മാഞ്ചേരി പഞ്ചായത്തുകളില്‍ നിന്നും വേദനകളും വ്യഥകളും മറന്ന് സ്‌നേഹം പങ്ക് വെക്കാന്‍ 'കരുണാഭവന്റെ' മുറ്റത്ത് അവരൊത്തു കൂടി. നട്ടെല്ലിന് ക്ഷതം പറ്റിയവര്‍, ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നവര്‍, മാനസിക വിഷമതയനുഭവിക്കുന്നവര്‍, അപസ്‌മാരരോഗികള്‍, ദീര്‍ഘകാലമായി കിടപ്പിലായവര്‍, വൃക്കരോഗികള്‍ തുടങ്ങി കരുണയുടെ സാന്ത്വന പരിചരണം സ്വീകരിക്കുന്ന രോഗികളായിരുന്നു ഭൂരിഭാഗവും. രോഗബാധിതരായി വീടിന്റെ ചുമരുകള്‍ക്കിടയില്‍ ദീര്‍ഘകാലമായി പുറംലോകം കാണാതെ നീറിക്കഴിയുന്നവരുമുണ്ട് അവരില്‍. കരുണാഭവന്‍ പരിസരത്ത സജ്ജമാക്കിയ പന്തലായിരുന്നു ഈ സ്‌നേഹസംഗമ വേദി.
more...വേദനകളും വ്യഥകളും മറന്ന് സ്‌നേഹം പങ്ക് വെക്കാന്‍ 'കരുണാഭവന്റെ' മുറ്റത്ത് അവരൊത്തും......ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നവര്‍, മാനസിക വിഷമതയനുഭവിക്കുന്നവര്‍, അപസ്‌മാരരോഗികള്‍, ദീര്‍ഘകാലമായി കിടപ്പിലായവര്‍, വൃക്കരോഗികള്‍ തുടങ്ങി കരുണയുടെ സാന്ത്വന പരിചരണം സ്വീകരിക്കുന്ന രോഗികളും പരിചാരകരും,വളണ്ടിയര്‍മാര്‍എന്നിവരും ഭൂരിഭാഗവും. രോഗബാധിതരായി വീടിന്റെ ചുമരുകള്‍ക്കിടയില്‍ ദീര്‍ഘകാലമായി പുറംലോകം കാണാതെ നീറിക്കഴിയുന്നവരുമുണ്ട് അവരില്‍
രോഗപീഡകളാല് വേദനയനുഭവിക്കുന്ന ആയിരങ്ങള്ക്ക തണലേകാന് സമാശ്വാസത്തിന്റെ സാന്ത്വന കേന്ദ്രം 'കരുണാഭവന്' നാടിന് സമര്പ്പിച്ചു. പുതുതായി നിര്മ്മിച്ച മാറഞ്ചേരി കരുണ പെയിന് പാലിയേറ്റീവ് കെയര് സൊസൈറ്റിയുടെ ആസ്ഥാന മന്ദിരത്തിന്റെ ഗ്രൗണ്ട് ഫ്ളോറിന്റെ ഉദ്ഘാടനം ശ്രീ. ഇ.ടി.മുഹമ്മദ് ബഷീര്.എം.പി നിര്വ്വഹിച്ചു. ചെയ്തു. ശ്രീ.പി.ശ്രീരാമകൃഷ്ണന് എം.എല്.എ അധ്യക്ഷനായിരുന്നു. കരുണ യുടെ ഗതകാല സ്മരണകള് അയവിറക്കുന്ന സാവനീര് 'ലാളനം' മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.സിന്ധു കരുണ പ്രസിഡന്റ് ടി.അബ്ദുവിന് നല്കി പ്രകാശനം ചെയ്തു. ആഗോളജാലകത്തില് കരുണയുടെ സ്പന്ദനങ്ങളെത്തിക്കുന്ന 'www.karunamaranchery.com' വെബ്സൈറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര് എ.എം രോഹിത് നിര്വ്വഹിച്ചു.
more...