ആധുനിക കാലത്ത് മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന രോഗമാണ് കാന്‍സര്‍. ഇതിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ എത്രത്തോളം വിജയിച്ചു എന്ന ചര്‍ച്ച ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. പല കേസുകളിലും പ്രാരംഭദിശയിലുള്ള രോഗനിര്‍ണയവും ഉടനെത്തന്നെയുള്ള ചികിത്സയും രോഗം പൂര്‍ണമായും ഭേദമാകാന്‍ സഹായിക്കുന്നു എന്ന പഠനങ്ങളും അനുഭവങ്ങളും തെളിയിച്ചിട്ടുണ്ട്. കാന്‍സറിനു കാരണമാകുന്ന മാരകവസ്തുക്കളെ... more...
കാന്‍സര്‍ രോഗികളോട് എങ്ങനെ സംസാരിക്കണം, എന്തൊക്കെ സംസാരിക്കണമെന്ന് സാധാരണയായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പോലും ആശയക്കുഴപ്പം ഉണ്ടാക്കുന്ന ഒരുകാര്യമാണ്. അതേക്കുറിച്ച് പറയുന്നതിനു മുമ്പ് ഇതിന്റെ അവസ്ഥാവിശേഷം മനസിലാക്കുന്നതിനായി ഒരു ചെറിയ ഉദാഹരണം നോക്കാം. നമ്മുടെ നാട്ടിലെ ഒരു സാധാരണ പി.എസ്.സി കോച്ചിങ് സെന്റര്‍ സങ്കല്‍പ്പിക്കൂ. അവിടെയുള്ള വിദ്യാര്‍ഥികളോട് അധ്യാപകന്‍ പറയുന്നു. നിങ്ങള്‍ ഇന്നുമുതല്‍ ജീവിതാവസാനം... more...
ഇന്നത്തെ സമൂഹം ഏറെ ഭയപ്പെടുന്നത് മരണത്തെക്കാളുപരി വാര്‍ധക്യത്തെയാണ്. പണ്ടത്തെ അപേക്ഷിച്ച് പ്രായമുള്ളവര്‍ക്ക് സോഷ്യല്‍ സപ്പോര്‍ട്ട് നഷ്ടപ്പെടുന്നുവെന്നതാണ് ഇതിന് കാരണം. സാമൂഹികമായ ഒറ്റപ്പെടല്‍ ഭീതിദമായ അവസ്ഥയാണ്. ജീവിത സായാഹ്നത്തില്‍ ആര്‍ക്കും വേണ്ടാതെ ഒന്നിനും കൊള്ളാത്തവരായി കഴിയേണ്ടിവരുന്നവര്‍ ഒരിക്കല്‍ സ്വന്തം വീട്ടിലെങ്കിലും കിരീടംവെക്കാത്ത രാജാവായി വാണവരാണല്ളോ. ഈ... more...
സ്വന്തം പ്രൊഫൈലിൽ ഒരു റെഫറൻസ് ആയി സൂക്ഷിക്കേണ്ട വിവരണമാണ് നമ്മുടെ ജീവിത ശൈലിയില്‍ ഉണ്ടായ മാറ്റമാണ് ഉയര്‍ന്ന തോതില്‍ കാണുന്ന പൂര്‍ണ പരിഹാരമില്ലാത്തതും സങ്കീര്‍ണമായ ചികിത്സ വേണ്ടി വരുന്നതുമായ അര്‍ബുദം (കാന്‍സര്‍ ) എന്ന രോഗം നമ്മുടെ നാടുകളില്‍ ഇത്ര അധികരിക്കാനുള്ള മുഖ്യ കാരണം. പണ്ട് ഈ രോഗത്തെ കുറിച്ച് കേട്ടുകേള്‍വി മാത്രമായിരുന്നു. ഭക്ഷണത്തില്‍ നമ്മുടെ നാടന്‍ ശൈലികള്‍ എല്ലാം കൈവിട്ട് കൊഴുപ്പും... more...
കിഴക്കന്‍ മലമുകളില്‍നിന്നും വെള്ളിമേഘങ്ങളെ കീറിമുറിച്ച് സൂര്യന്റെ നേര്‍ത്ത രശ്മികള്‍ ആ കുന്നിനു മുകളിലേക്ക് എത്തി തുടങ്ങിയതേയുള്ളൂ. പ്രകൃതിയോടൊപ്പം സകല ജീവജാലങ്ങളും നിദ്രയുടെ ആലസ്യത്തില്‍ നിന്നും ഉണര്‍ന്നു തുടങ്ങി, ഒപ്പം അവനും. നേരം പരപരാ വെളുത്തു തുടങ്ങുമ്പോഴേക്കും ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അടുക്കള വാതില്‍ക്കല്‍ ഒരു മണികിലുക്കം കേള്‍ക്കാം. അതു കേട്ട ഉടനെ പാചകം ചെയ്ത പ്രഭാത ഭക്ഷണം ചൂടോടെ പാത്രങ്ങളിലാക്കി ബീഹാറികളായ ആ... more...
മഴപെയ്യും മുന്‍പ് എനിക്കെന്റെ വാഴ നനക്കണം എന്ന് വല്ല്യുപ്പ വാശിപിടിക്കുന്ന കാലത്താണ് ഞാന്‍ പാലിയേറ്റീവ് കെയര്‍ എന്ന സംഘത്തെക്കുറിച്ച് കേള്‍ക്കുന്നതും അനുഭവിക്കുന്നതും. സ്വന്തത്തേയും കാലത്തേയും ഓര്‍മ്മയില്ലാതാകുന്നതായിരുന്നു വല്ല്യുപ്പയുടെ രോഗം. ആകെ ഓര്‍ക്കാനാകുന്നത് ചില ശീലങ്ങളെ മാത്രം. അക്കാലത്ത് എല്ലാ ചൊവ്വാഴ്ചയും അവര്‍ എന്റെ വീട്ടില്‍ വരും. ചില കഥകള്‍ പറയും. വല്ല്യുപ്പക്കൊപ്പം ഇത്തിരി നേരം ഇരിക്കും. എന്റെ നാട്ടിലെ ഓരോ... more...
തൃശൂര്‍ മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് നടക്കുന്ന പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നയാളാണ് മെഡിക്കല്‍ കോളജിലെ ഇഎന്‍ടി വിഭാഗം അസോ. പ്രൊഫസറായ ഡോ. പി വി അജയന്‍. നീണ്ടകാലത്തെ അനുഭവങ്ങളും ആഴത്തിലുള്ള കാഴ്ചപ്പാടുകളുമാണ് ഡോക്ടര്‍ അജയനെ വ്യത്യസ്തനാക്കുന്നത്. ഔപചാരികതകള്‍ ഒട്ടുമില്ലാതെ ഡോ. പി വി അജയന്‍ രിസാലയോട് മനസ്സ് തുറക്കുന്നു.
തൃശൂര്‍ മെഡിക്കല്‍ കോളജ്... more...
സമ്പത്തില്ലാതെ പോകുന്നതുകൊണ്ട് മാത്രമല്ല ഒരാള്‍ ദരിദ്രനാകുന്നത്. സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടലാണ് ഏറ്റവും വലിയ ദാരിദ്യ്രം- അമര്‍ത്യാസെന്‍.
മരണശയ്യയിലും
ജീവിതം മിടിച്ചുകൊണ്ടിരിക്കുന്നു…
“യാത്ര ചെയ്യാനുണ്ടോ ഒരു ഡോക്ടറുടെ കൂടെ?”
ഡോക്ടര്‍മാരില്‍ പ്രത്യേകിച്ച് താത്പര്യമൊന്നുമില്ലാത്ത ഒരാളാണ് ഞാന്‍. സര്‍ക്കാറാപ്പീസില്‍ കയറുന്നതുപോലെ മടുപ്പാണ് ഡോക്ടര്‍മാരെ സന്ദര്‍ശിക്കുന്നതും. രോഗം...
more...
പലപ്പോഴും നാലുചുവരുകള്‍ക്കുള്ളില്‍ എരിഞ്ഞു തീരുന്ന ജീവിതങ്ങള്‍ക്ക് പണം ഒരാവശ്യമേ അല്ല. അവര്‍ക്ക് ഒരു കൈത്താങ്ങാണ് വേണ്ടത്. ഒന്ന് തലോടാന്‍, ഒന്നു കുളിപ്പിച്ചു കൊടുക്കാന്‍, ഒരാശുപത്രിയില്‍ രണ്ടു ദിവസം കിടക്കേണ്ടി വന്നാല്‍ അത്യാവശ്യ സമയങ്ങളിലെങ്കിലും കൂട്ടിരിക്കാന്‍, ആ ഉമ്മ ചോദിച്ച ‘സംസം’ വെള്ളം ഒന്നെത്തിച്ചുകൊടുക്കാന്‍ ഒരു തുണ.
കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു വൈകുന്നേരം സുഹൃത്തായ, കോഴിക്കോട് പൈയിന്‍ ആന്റ്... more...
ചില്ലറ പണികള്‍ ചെയ്തുതീര്‍ക്കാനുള്ളതുകൊണ്ട് തൂങ്ങിയ കണ്‍പോളകളെ പിടിച്ചുയര്‍ത്തിവെച്ച് ഉറക്കിനെതിരായി പാതിതോറ്റ യുദ്ധം അങ്ങനെ അലങ്കോലമായി. മൂന്നാലുവട്ടം നമ്പര്‍ പറഞ്ഞുകൊടുത്തിട്ടും... more...
മാറാരോഗികള്‍, ദീര്‍ഘകാലമായി കിടപ്പിലായ രോഗികള്‍, മരണാസന്നരായ രോഗികള്‍ എന്നിവരുടെ പരിചരണം ലോകത്ത് പൊതുവെ അവഗണിക്കപ്പെട്ടിട്ടുള്ള ഒരു മേഖലയാണ്. ഈ രോഗികളില്‍ ഭൂരിഭാഗത്തിനും ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമായ ഘട്ടമാണ് ഇത്. ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ ചിലപ്പോള്‍ വര്‍ഷങ്ങളോ നീണ്ടുനില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ രോഗി അനുഭവിക്കുന്ന ശാരീരികവും മാനസികവും സാമൂഹ്യവും ആത്മീയവുമായ പ്രശ്നങ്ങള്‍ ഒട്ടനവധിയാണ്. ഇന്ന് ജീവിച്ചിരിക്കുന്ന മനുഷ്യരില്‍ 80... more...
പാലിയേറ്റീവ് കെയര്‍ രോഗത്തിന്റെ ചികില്‍സയല്ല; അസുഖത്തിന്റെ ചികില്‍സയാണ്. രോഗം കാന്‍സര്‍ അല്ലെങ്കില്‍ എയ്ഡ്സ് അല്ലെങ്കില്‍ മറ്റെന്തുമാകട്ടെ. അസുഖങ്ങള്‍ ഏറെയുണ്ടാകാം. അതില്‍ രോഗത്തിന്റെ അനുബന്ധ പ്രശ്നങ്ങളായ വേദന, ശ്വാസതടസ്സം, ഛര്‍ദി, വിഷാദം, മനോവിഷമങ്ങള്‍ എല്ലാമുള്‍പ്പെടുന്നു. രോഗചികില്‍സ തുടരുന്നതിനൊപ്പം ഇപ്പറഞ്ഞ അസുഖങ്ങളെക്കൂടി കണ്ടറിഞ്ഞുള്ള സാന്ത്വനവും മരുന്നുമാണു പാലിയേറ്റീവ് കെയര്‍.
ജീവനു കടുത്ത ഭീഷണിയുയര്‍ത്തുകയും... more...
ജീവിതം എന്തെല്ലാമാണ് ഓരോ മനുഷ്യനെയും പഠിപ്പിക്കുന്നത്. എന്നെയും പഠിപ്പിച്ചു, ഇന്നും പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഞാന്‍ അപ്പോള്‍ വയനാട്ടില്‍ ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. സാന്ത്വനത്തിന്‍െറ മേഖലയിലേക്ക് കടന്നുചെല്ലാന്‍ എന്നെ പ്രേരിപ്പിച്ചതെന്തെന്ന് എനിക്കിന്നും അറിഞ്ഞുകൂടാ.18 വയസ്സിന്‍െറ ജീവിതവഴിയില്വെലച്ച് വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു പെയിന്‍ ആന്ഡ്ന പാലിയേറ്റിവ് കെയറില്‍ എത്തിച്ചേര്ന്നത്. ഇങ്ങനെയും... more...